ബ്രാഡ്ഫോര്‍ഡ് മലയാളികള്‍ തിരുവോണം ആഘോഷിച്ചു
Thursday, September 11, 2014 8:00 AM IST
ബ്രാഡ്ഫോര്‍ഡ് (ലണ്ടന്‍): പാരമ്പര്യ രീതിയില്‍ ഓണാഘോഷത്തിന്റെ പുതുമ നഷ്ടപ്പെടുത്താതെ ബ്രാഡ്ഫോര്‍ഡ് മലയാളികള്‍ തിരുവോണം ആഘോഷിച്ചു. മുതിര്‍ന്നവരും കുട്ടികളും ആവേശത്തോടെയാണ് മാവേലി മന്നനെ വരവേറ്റത്.

പാരമ്പര്യ രീതിയില്‍ വാഴയിലയില്‍ 24 വിഭവങ്ങളോടെയാണ് ഓണസദ്യ വിളമ്പിയത്. ഓണാഘോഷത്തിന്റെ പ്രധാന ഘടകമായ തിരുവാതിര ഹര്‍ഷാരവത്തോടെയാണ് സദസ് ആസ്വദിച്ചത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ നൃത്തനിര്‍ത്യങ്ങളും ബോളിവുഡ് ഡാന്‍സും ഗ്രൂപ്പ് ഗെയിംസും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ന്യൂഈയര്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ജനുവരി പത്തിന് നടക്കും. മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് ഭാരവാഹികളാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം