ഷെഫീല്‍ഡ് ബൈബിള്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 19, 20, 21 തീയതികളില്‍
Thursday, September 11, 2014 7:59 AM IST
ഷെഫീല്‍ഡ് (ലണ്ടന്‍): സെഹിയോന്‍ യുകെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന മൂന്നു ദിവസത്തെ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 19ന് (വെള്ളി) വൈകുന്നേരം അഞ്ചിന് സെന്റ് പാട്രിക് ചര്‍ച്ചില്‍ ആരംഭിക്കും.

വെള്ളിയാഴ്ചത്തെ ആരാധന രാത്രി 9.30ന് അവസാനിക്കും. 20ന് (ശനി) രാവിലെ 9.30ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചിന് സമാപിക്കും. 21ന് (ഞായര്‍) ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ശുശ്രൂഷകള്‍ രാത്രി ഒമ്പതിന് സമാപിക്കും.

ഫാ. ജോര്‍ജ് പനക്കല്‍, ഫാ. ഡേവിസ് ചിറമേല്‍, ഫാ. ജേക്കബ് മഞ്ഞളി തുടങ്ങിയവര്‍ വിവിധ ശുശ്രൂഷകളില്‍ കാര്‍മികത്വം വഹിക്കും.

ധ്യാനദിവസങ്ങളില്‍ കൌണ്‍സിലിംഗിനും കുമ്പസാരത്തിനും ആരാധനക്കുംസൌകര്യമുണ്ടായിരിക്കും. കുട്ടികളുടെ പ്രത്യേക സെഷന് കിഡ്സ് ഫോര്‍ കിംഗ്ഡം നേതൃത്വം നല്‍കി.

ധ്യാനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് താമസ സൌകര്യം ആവശ്യമുള്ളവര്‍ക്ക് താമസ സൌകര്യവും ഫ്രീ കാര്‍ പാര്‍ക്കിംഗ് സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ധ്യാനത്തിന്റെ വിജയത്തിനായി ഫാ. ബിജു കുന്നക്കാട്ടിന്റെ നേതൃത്വത്തില്‍ ഇടവകയില്‍ പ്രാര്‍ഥന നടത്തിവരുന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍