ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച് റിട്രീറ്റ് സെപ്റ്റംബര്‍ 13ന്
Thursday, September 11, 2014 7:59 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ചിന്റെ വാര്‍ഷിക റിട്രീറ്റ് സെപ്റ്റംബര്‍ 13 ന് (ശനി) രാവിലെ 10 മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ പളളിയില്‍ നടക്കും. ബില്‍ഡിംഗ് ചര്‍ച്ച് ഇന്‍ ദ ഹോം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ഷാജി തോമസ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഫാ. സി.കെ. കൊച്ചുമോന്‍, ഫാ. പി. ചാക്കോ, ഫാ. ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സെക്ഷനും നടത്തപ്പെടും. ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് മാത്യു : 586 431 0701, ജിബു പാലത്താനം : 313 415 7425.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല