കെസിഎ ഓണാഘോഷം സെപ്റ്റംബര്‍ 14ന്
Thursday, September 11, 2014 7:58 AM IST
ലണ്ടന്‍: യുകെയിലെ മിഡ്ലാന്‍ഡിലെ പ്രബല മലയാള സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) സ്റോക് ഓണ്‍ ട്രെന്റില്‍ പത്താമത് വാര്‍ഷികവും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 14ന് (ഞായര്‍) രാവിലെ 9.30 മുതലാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക.

ഓണാഘോഷത്തോടനുബന്ധിച്ച് കലാ,കായിക മത്സരങ്ങളും ഓണപൂക്കളവും വടംവലിയും വിവിധതരങ്ങളായ നൃത്തനിര്‍ത്യങ്ങളും, കെസിഎ അംഗങ്ങള്‍ നടത്തുന്ന ഓണസദ്യയും ഉണ്ടായിരിക്കും.

സംഘടനാ പ്രവര്‍ത്തനവും കലാകായിക, സാംസ്കാരിക സാമൂഹിക രംഗത്തെ മികച്ച സംഭാവന മുന്‍നിര്‍ത്തി സ്റാഫോര്‍ഡ്ഷയര്‍ കൌണ്ടി കമ്യൂണിറ്റി ഗ്രൂപ്പിന്റെ ഫൈനലിസ്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കെസിഎ തേടിയെത്തിയിട്ടുണ്ട്. കെസിഎയുടെ കീഴില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഡാന്‍സും കരോട്ടെ ക്ളാസും മികച്ച രീതിയില്‍ പരിശീലനം നേടിയിട്ടുള്ള അധ്യാപകരുടെ കീഴില്‍ നടത്തിവരുന്നു.

സ്റാഫ്ഫോര്‍ഡ്ഷയര്‍ കൌണ്ടിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ക്കായി ഫ്രീ കാര്‍പാര്‍ക്കിംഗ് സൌകര്യവും ലഭ്യമാണ്.

ഓണാഘോഷത്തിലേക്കും വാര്‍ഷികത്തിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സോബിച്ചന്‍ കോശി