ജര്‍മനിയില്‍ കേരളപ്പിറവിയാഘോഷവും മലയാളി സംഗമവും
Thursday, September 11, 2014 5:06 AM IST
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പറവിയാഘോഷവും മലയാളി സംഗമവും നടത്തുന്നു. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ രണ്ടുവരെ (വെള്ളി, ശനി, ഞായര്‍) സ്റുട്ട്ഗാര്‍ട്ട് നഗരത്തിനടുത്തുള്ള പ്ഫോര്‍സ്ഹൈമിലാണ് മൂന്നുദിന പരിപാടി സംഘടിപ്പിക്കുന്നത്.

പ്രവാസി സംബന്ധമായ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍, യോഗ, മെഡിറ്റേഷന്‍, കള്‍ച്ചറല്‍ ഈവനിംഗ്, ഫണ്‍ ഗെയിംസ്, സ്പോര്‍ട്സ്, ചീട്ടുകളി മല്‍സരങ്ങള്‍ തുടങ്ങിയവയ്ക്കു പുറമെ നവംബര്‍ ഒന്നിന് കേരളത്തിന്റെ ജന്മദിനാഘോഷവും സംഗമത്തിന്റെ വേദിയില്‍ അരങ്ങേറും.

താമസത്തിനും മറ്റു സൌകര്യങ്ങള്‍ക്കും കാലേകൂട്ടിയുള്ള രജിസ്ട്രേഷന്‍ അത്യാവശ്യമാണ്. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് മുമ്പായി സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ചൂരപ്പൊയ്കയില്‍(ചെയര്‍മാന്‍, ഡബ്ള്യുഎംസി, ജര്‍മന്‍ പ്രോവിന്‍സ്) 060392834, ജോസഫ് വെള്ളാപ്പള്ളില്‍ (പ്രസിഡന്റ്, ഡബ്ള്യുഎംസി, ജര്‍മന്‍ പ്രോവിന്‍സ്) 07231766870, ജോസ് കുമ്പിളുവേലില്‍ (ജനറല്‍ സെക്രട്ടറി, ഡബ്ള്യുഎംസി, ജര്‍മന്‍ പ്രോവിന്‍സ്) 02232962366, സാറാമ്മ ജോസഫ് (ട്രഷറാര്‍,ഡബ്ള്യുഎംസി, ജര്‍മന്‍ പ്രോവിന്‍സ്) 021045511.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍