കെസിഎസ് ഓണാഘോഷം ശ്രദ്ധേയമായി
Thursday, September 11, 2014 5:04 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവോണനാളില്‍ ഓണാഘോഷം നടത്തി. തിരുവോണനാളായ സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍വെച്ചാണ് വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തപ്പെട്ടത്. വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടങ്ങിയ ആഘോഷപരിപാടികള്‍ ഫാ. ടോമി വട്ടുകുളം നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. സിസി കാമിച്ചേരിലിന്റെ പ്രാര്‍ത്ഥനാഗാനത്തോടുതുടങ്ങിയ സമ്മേളനത്തില്‍ കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ജൂബി വെന്നലശ്ശേരി സ്വാഗതവും, ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡന്റ് ജെസ്മോന്‍ പുറമഠത്തില്‍, ട്രഷറര്‍ ജെസ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ എം.സി.മാരായിരുന്നു. മാവേലി തമ്പുരാന്റെ വേഷവിധാനത്തില്‍ സ്റീഫന്‍ ചൊള്ളമ്പേല്‍ അണിഞ്ഞൊരുങ്ങി വേദിയിലെത്തിയപ്പോള്‍ ജോണിക്കുട്ടി പിള്ളവീട്ടിലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും, സജി ഇറപുറത്തിന്റെ ദൃക്സാക്ഷി വിവരണവും ഉള്‍പ്പെടെ സദസ്സ് മാവേലി തമ്പുരാനെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. തുടര്‍ന്ന് കെ.സി.എസ്. എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍വുമണ്‍ പ്രതിഭാ തച്ചേട്ടിന്റെ നേതൃത്വത്തില്‍ വിവിധ പോഷകസംഘടനകളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. കലാപരിപാടികള്‍ക്ക് സിബിള്‍ ഇലവുങ്കല്‍, അഞ്ചലി നീലേട്ട് എന്നിവര്‍ എം.സി.മാരായിരുന്നു.ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം