കെഎല്‍എപി വോളിബോള്‍ ടൂര്‍ണമെന്റ് വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്
Thursday, September 11, 2014 5:02 AM IST
വാഷിംഗ്ടണ്‍: ഭാരതീയരായ എല്ലാ സംസ്ഥാനക്കാരേയും ഉള്‍പ്പെടുത്തി അമേരിക്കയില്‍ നടത്തുന്ന ഏറ്റവും വലിയ വോളിബോള്‍ ടൂര്‍ണമെന്റ് വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. ഈവര്‍ഷം നവംബര്‍ എട്ടാം തീയതി ബാള്‍ട്ടിമൂറിനു സമീപം എല്‍ക്ക്റിഡ്ജ് വോളിബോള്‍ ഹൌസില്‍ വെച്ച് ടൂര്‍ണമെന്റും, കൊളംബിയയിലെ ഇന്റര്‍ഫെയ്ത്ത് സെന്ററില്‍ വെച്ച് അവാര്‍ഡ് ദാന ബാങ്ക്വറ്റും നടക്കും.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 16 ടീമുകള്‍ ഈവര്‍ഷവും പങ്കെടുക്കും. വിജയികള്‍ക്ക് അവാര്‍ഡുകള്‍ക്കും ട്രോഫികള്‍ക്കും പുറമെ 3000 ഡോളര്‍, 1500 ഡോളര്‍, 750 ഡോളര്‍ എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും നല്‍കുന്നതാണ്.

കായിക മേള എന്നതിലുപരി കുടുംബ സമേതം പങ്കെടുക്കാവുന്ന ഒരു വിനോദ പരിപാടിയായിട്ടാണ് ടൂര്‍ണമെന്റും ബാങ്ക്വറ്റും വിഭാവനം ചെയ്തിരിക്കുന്നത്.

മേരിലാന്റ് സംസ്ഥാനത്തും പരിസരത്തും താമസിക്കുന്ന മലയാളികളും ആന്ധ്രാപ്രദേശുകാരുമായ വോളിബോള്‍ പ്രേമികളാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതും ആതിഥ്യമരുളുന്നതും. കേരളം, ആന്ധ്ര എന്ന സംസ്ഥാനങ്ങളുടെ ചുരുക്കപ്പേരില്‍ നിന്നും ഉടലെടുത്ത “ഗഘഅജ’ എന്ന പദം അമേരിക്കയിലെ ഭാരതീയരായ വോളിബോള്‍ പ്രേമികള്‍ക്കിടയില്‍ സുപരിചിതമാണ്. ബാങ്ക്വറ്റിനോടനുബന്ധിച്ച് പ്രഫഷണല്‍ കലാകാരന്മാരും ബോളിവുഡ് നടിമാരും പങ്കെടുക്കുന്ന കലാപരിപാടികളും ക്രമീകരിക്കുന്നുണ്ട്. പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.സഹമ്ുീഹഹ്യയമഹഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം