മാര്‍ ജോയി ആലപ്പാട്ട് പിതാവിന് ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സ്വീകരണം
Thursday, September 11, 2014 5:01 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ അഭി. മാര്‍ ജോയി ആലപ്പാട്ട് പിതാവിന് ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവക സെപ്റ്റംബര്‍ 13-ന് ശനിയാഴ്ച സ്വീകരണം നല്‍കുന്നു.

ശനിയാഴ്ച വൈകിട്ട് നാലിന് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സീറോ മലബാര്‍ ക്രമത്തില്‍ സമൂഹബലിയും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും. അമേരിക്കന്‍ മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റ് മെത്രാന്‍ അഭി. തോമസ് മാര്‍ യൌസേബിയോസ് പിതാവ് സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിക്കുകയും ഇടവകയെ പ്രതിനിധീകരിച്ച് വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, സെക്രട്ടറി ബെഞ്ചമിന്‍ തോമസ്, ട്രഷറര്‍ രാജു വിന്‍സെന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും.

ഇടവകയുടെ തിരുനാള്‍ ആഘോഷിക്കുന്ന അന്നേദിവസം സ്നേഹവിരുന്ന്, വാദ്യമേളങ്ങളോടെയുള്ള തിരുനാള്‍ പ്രദക്ഷിണം, സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനവിതരണം, തുടര്‍ന്ന് വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മലങ്കരനൈറ്റും നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബെഞ്ചമിന്‍ തോമസ് (847 529 4600), രാജു വിന്‍സെന്റ് (630 890 7124).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം