സജീവന്റെ കുടുംബത്തിന് പയ്യന്നൂര്‍ സൌഹൃദവേദി ധനസഹായം നല്‍കി
Wednesday, September 10, 2014 7:29 AM IST
ദമാം: സൌദിഅറേബ്യയിലെ ദമാമില്‍ റെഡി മിക്സ് കമ്പനിയില്‍ ജോലിക്കിടയിലുണ്ടായ അപകടത്തില്‍ മരിച്ച സജീവന്റെ (32) കുടുംബത്തിന് സൌദി അറേബ്യയിലെ അദ്യത്തെ പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് -ദമാം അംഗങ്ങളുടെ വകയായ ധനസഹായം കല്യാശേരി വാര്‍ഡ് മെംബറും പൊതുപ്രവര്‍ത്തകനുമായ എം.വി രാജന്‍ കൈമാറി.

ഭാര്യയും രണ്ട് കുട്ടികളുമുള്ള സജീവന്റെ മൃതദേഹം ദമാമില്‍നിന്നും നാട്ടില്‍ എത്തിക്കാന്‍ വേദി ജീവകാരുണ്യ പ്രവര്‍ത്തകര്‍ പങ്കാളികളായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കല്യാശേരി സെന്‍ട്രല്‍ താമസിക്കുന്ന സജീവന്റെ കുടുംബത്തിന് അവരുടെ വീട്ടില്‍വച്ചാണ് ധന സഹായം കൈമാറിയത്.

വീട്ടുകാരും അയല്‍വാസികളും പൊതുപ്രവര്‍ത്തകരായ എം. ഭാസ്കരന്‍,രവിയും സൌഹൃദവേദി ദാമാമിലെ ജനറല്‍ സെക്രട്ടറി ദിവാകരന്‍, സാംസ്കാരിക കണ്‍വീനര്‍ കൃഷ്ണകുമാര്‍, രാജീവന്‍ (സ്പോര്‍ട്സ് കണ്‍വീനര്‍), റിയാദില്‍ നിന്നും സനൂപ്കുമാര്‍ (ജനറല്‍ സെക്രട്ടറി), അഷ്റഫ് (ജീവകാരുണ്യ കണ്‍വീനര്‍) എന്നിവരും പങ്കെടുത്തു.

പി.എസ്.വി ദമാമിലെ രാജീവനായിരുന്നു സജീവന്റെ അവസ്ഥ വേദിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. അതിര്‍വരംബില്ലാത്ത ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവത്തനത്തിന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും നന്ദിയും പരിപൂര്‍ണ പിന്തുണയും സൌഹൃദവേദിക്ക് പ്രഖ്യാപിക്കുകയും കൂടാതെ നാട്ടുകാരായ പ്രവാസികള്‍ക്ക് ഒരാശ്വാസമായി ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പം എന്ന ആശയം പൂര്‍ത്തീകരിക്കാന്‍ ആദ്യത്തെ സൌഹൃദവേദിക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന് ആശംസകളിലൂടെ ജനപ്രതിനിധികള്‍ അഭിപ്രായപെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം