ഹജ്ജ് വെല്‍ഫയര്‍ ഫോറം വോളന്റിയര്‍ ക്യാമ്പ് സെപ്റ്റംബര്‍ 11ന്
Wednesday, September 10, 2014 7:28 AM IST
മക്ക: കഴിഞ്ഞ 15 വര്‍ഷമായി ഹാജിമാരുടെ സേവന ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതു വേദിയായ ഹജ്ജ് വെല്‍ഫയര്‍ ഫോറം മക്ക വോളന്റിയര്‍ ക്യാമ്പ് സെപ്റ്റംബര്‍ 11ന് (വ്യാഴം) രാത്രി 10 ന് ഷിഫ ബറക പോളി ക്ളിനിക് ഓഡിറ്റോറിയത്തില്‍ നടക്കും.

കേരളത്തില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള വോളന്റിയര്‍മാരെയും ഉള്‍പ്പെടുത്തി വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ രൂപം നല്‍കിയിരിക്കുന്നത്. ഹറമിനടുത്ത താമസ കേന്ദ്രങ്ങളായ ജര്‍വ, മിസ്ഫല, അജ്യാദ്, അഫയര്‍, ഷാബ് അമീര്‍, അസീസിയ തുടങ്ങിയ മുഴുവന്‍ സ്ഥലങ്ങളിലും സേവനം ലഭ്യമായിരിക്കും.

പേര്‍ രജിസ്റര്‍ ചെയ്ത മുഴുവന്‍ വോളന്റിയര്‍മാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0509162247, 0503511276, 0558812899.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍