ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ പള്ളിയില്‍ അമലോത്ഭവ തിരുനാള്‍ സെപ്റ്റംബര്‍ 20, 21 തീയതികളില്‍
Wednesday, September 10, 2014 7:26 AM IST
ന്യൂഡല്‍ഹി : ടാഗോര്‍ ഗാര്‍ഡന്‍ നിര്‍മല്‍ ഹൃദയ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ സെപ്റ്റംബര്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

തിരുനാളിനൊരുക്കമായുള്ള ഒമ്പതു ദിവസത്തെ നൊവേനയും പ്രാര്‍ഥനയും പതിനൊന്നും മുതല്‍ ആരംഭിക്കും.

20ന് (ശനി) വൈകുന്നേരം അഞ്ചിന് ബസായ്ദാരാപൂര്‍, ഇഎസ്ഐ സെന്‍ട്രല്‍ പാര്‍ക്കില്‍ തിരുനാളിന് കൊടിയേറും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, റവ. ഫാ. ജെസ്റിന്‍ പുതുശേരിയുടെ പ്രസംഗം, ശിങ്കാരി മേളത്തോടെ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാള്‍ ദിനമായ 21ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് പഞ്ചാബി ബാഗ് സെന്റ് മാര്‍ക്ക് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ പാട്ട് കുര്‍ബാനക്ക് റവ. ഫാ. ജോണ്‍ പുത്തന്‍പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും.

22ന് (തിങ്കള്‍) വൈകുന്നേരം ഏഴിന് മണ്‍മറഞ്ഞവര്‍ക്കായി പാട്ടുകുര്‍ബാനയും ഒപ്പീസും നടത്തും.

പതിനൊന്നിന് (വ്യാഴം) വൈകിട്ട് ഏഴിന് റവ. ഫാ. സജോ പടയാട്ടിലിന്റെ കാര്‍മികത്വത്തില്‍ 'മറിയം വിശ്വാസികളുടെ മാതാവ്' എന്ന വിഷയത്തില്‍ പ്രഭാഷണവും ശിവജി എന്‍ക്ളേവ് സെന്റ് അഗസ്റിന്‍ പ്രേയര്‍ ഗ്രൂപ്പ് നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും.

12ന് (വെള്ളി) വൈകിട്ട് ഏഴിന് റവ. ഫാ.തോമസ് ഇട്ടിയിലിന്റെ കാര്‍മികത്വത്തില്‍ 'മറിയം പുണ്യങ്ങളുടെ അമ്മ' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് പോള്‍ പ്രേയര്‍ ഗ്രൂപ്പ്, ജിജിഎസ്എച്ച്, സെന്റ് അല്‍ഫോന്‍സ പ്രെയര്‍ ഗ്രൂപ്പ്, പശ്ചിം വിഹാര്‍ എന്നിവരുടെ പ്രാര്‍ഥന എന്നിവ നടക്കും.

13ന് (ശനി) വൈകിട്ട് ഏഴിന് റവ. ഫാ. ജോണ്‍ പുതുവായുടെ കാര്‍മികത്വത്തില്‍ 'മാതാവ് ഉറപ്പുള്ള സങ്കേതം' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് സെബാസ്റ്യന്‍ പ്രെയര്‍ ഗ്രൂപ്പ്, സെന്‍ട്രല്‍ സ്കൂള്‍, സെന്റ് സേവ്യര്‍ പ്രെയര്‍ ഗ്രൂപ്പ്, ഡി. ബ്ളോക്ക് എന്നിവര്‍ നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കു.

14ന് (ഞായര്‍) രാവിലെ ഏഴിന് റവ. ഫാ. ഫിനില്‍ എഴാരത്തിന്റെ കാര്‍മികത്വത്തില്‍ 'മറിയം ഉത്തമ സ്നേഹിത' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് ആന്റണി, റാണി ബാഗ്, സെന്റ് ഡോമിനിക്, മോത്തി നഗര്‍, സെന്റ് ജോണ്‍ പ്രെയര്‍ ഗ്രൂപ്പ്, ബഹാദൂര്‍ഗഡ് എന്നിവര്‍ നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും

15ന് (തിങ്കള്‍) വൈകിട്ട് ഏഴിന് റവ. ഫാ. ജോബി തോണക്കരയുടെ കാര്‍മികത്വത്തില്‍ 'മറിയം ദൈവ കൃപ നിറഞ്ഞവള്‍' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് മേരി പ്രെയര്‍ ഗ്രൂപ്പ്, രമേശ് നഗര്‍, സെന്റ് ജൂഡ് പ്രെയര്‍ ഗ്രൂപ്പ്, ഇഎസ്ഐ.എന്നിവര്‍ നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും.

16ന് (ചൊവ്വ) വൈകിട്ട് ഏഴിന് റവ. ഫാ. മാത്യു പൊടിക്കാട്ടു കുന്നലിന്റെ കാര്‍മികത്വത്തില്‍ 'മറിയം പരിശുദ്ധാത്മാവ് നിറഞ്ഞവള്‍' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് തെരേസ പ്രെയര്‍ ഗ്രൂപ്പ്, എബിസി ബ്ളോക്ക് മത ബോധന വിഭാഗം നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും.

17ന് (ബുധന്‍) വൈകിട്ട് ഏഴിന് റവ. ഫാ. അലക്സ് ബേബി മുട്ടത്തിന്റെ കാര്‍മികത്വത്തില്‍ 'മറിയം കുടുംബങ്ങളുടെ മാതൃക' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് ജോസഫ് പ്രെയര്‍ ഗ്രൂപ്പ്, വിശാല്‍ എന്‍ക്ളെവ്, സെന്റ് തോമസ് പ്രേയര്‍ ഗ്രൂപ്പ്, വിശാല്‍ കുഞ്ജ് എന്നിവര്‍ നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും.

18 ന് (വ്യാഴം) വൈകിട്ട് ഏഴിന് റവ. ഫാ. മാര്‍ട്ടിന്‍ പൈനാടത്തിന്റെ കാര്‍മികത്വത്തില്‍ 'മറിയം സമ്പൂര്‍ണ സമര്‍പ്പിത' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് മേരീസ് പ്രെയര്‍ ഗ്രൂപ്പ്, ആര്‍.ജി.ബ്ളോക്ക്, സെന്റ് ജയിംസ് പ്രെയര്‍ ഗ്രൂപ്പ്, പഞ്ചാബി ബാഗ് എന്നിവര്‍ നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും.

19 ന് (വെള്ളി) വൈകിട്ട് ഏഴിന് റവ. ഫാ. സെബാസ്റ്യന്‍ മൂലേച്ചാലിന്റെ കാര്‍മികത്വത്തില്‍ 'മറിയം വ്യാകുല മാതാവ്' എന്ന വിഷയത്തില്‍ പ്രഭാഷണവും സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മാതൃസംഘം നയിക്കുന്ന പ്രാര്‍ഥന എന്നിവ നടക്കും.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി