എന്‍ ക്ളെക്സ് കോച്ചിംഗ് ക്ളാസുകള്‍ പിയാനോയില്‍
Wednesday, September 10, 2014 7:26 AM IST
ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് ഓര്‍ഗനൈസേഷന്‍) ആഭിമുഖ്യത്തില്‍ എന്‍ ക്ളെക്സ് ചഇഘഋത ക്ളാസുകള്‍ നടത്തുന്നു.

സെപ്റ്റംബര്‍ 21 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ ആരംഭിക്കും. മാസം തോറും ആദ്യ ഞായറാഴ്ചകളിലും അവസാന ഞായറാഴ്ചകളിലും രണ്ടുമണിക്കൂര്‍ വീതം ആറു മാസത്തെ കോച്ചിംഗ് ക്ളാസാണുണ്ടാവുക. പീഡിയാട്രിക്, മെഡിക്കല്‍, സര്‍ജിക്കല്‍, മറ്റേണിറ്റി, സൈക്കാട്രി, ഫാര്‍മസി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നഴ്സ് പ്രാക്ടീഷണര്‍മാരും നഴ്സ് മാനേജര്‍മാരുമാണ് ക്ളാസ് എടുക്കുന്നത്്.

ഇന്ത്യാ ഹെറിട്ടേജ് സെന്റര്‍, 5858, കാസ്റര്‍ അവന്യു, ഫിലാഡല്‍ഫിയ 19149 എന്നാണ് ക്ളാസ്വേദിയുടെ വിലാസം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 610 850 2246 മേരി ഏബ്രാഹം (പ്രസിഡന്റ്, പിയാനോ), ബ്രിജിറ്റ് വി3സന്റ്, ലൈലാ മാത്യു, സൂസന്‍ സാബൂ, മറിയാമ്മ ഏബ്രഹാം, 215 494 6753 (സോഫി നടവയല്‍, എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍).

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍