മലയാളി ഹജ്ജ് തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി
Wednesday, September 10, 2014 7:22 AM IST
മക്ക: വിശുദ്ധ ഹജ്ജ് കര്‍മം ചെയ്യാനെത്തിയ മലയാളി മക്കയില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ പേരൂര്‍ സ്വദേശിയായ പടിഞ്ഞാറ്റിന്‍കര വീട്ടില്‍ മൊയ്തീന്‍ കുഞ്ഞ് ഷാഹുല്‍ ഹമീദ് (63) ആണ് നിര്യാതനായത്.

കിഡ്നി തകരാറും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്ന അദ്ദേഹം രണ്ടു ദിവസം മുമ്പാണ് കൊല്ലത്തുനിന്നുള്ള സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ മക്കയില്‍ എത്തിയത്. ഉംറ നിരവഹിക്കാന്‍ പുറപ്പെടാനായി അംഗശുദ്ധി വരുത്തുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഉടന്‍ തന്നെ മക്കയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സൈനബയും ഇദേഹത്തോടോപ്പം ഹജ്ജ് കര്‍മത്തിനായി എത്തിയിട്ടുണ്ട്.

മക്കള്‍: അനസ് (ബിസിനസ്), അനീജ, അസീമ, ആമിന.

മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്‍ വഹാബ് മലൈബാരിയുടെ ബന്ധുവും കൂടിയാണ്.

രേഖകള്‍ ശരിയാക്കുന്നതിനും മറ്റു നിയമനടപടികള്‍ക്കും ആര്‍എസ്സി പ്രവര്‍ത്തകരായ സൈദലവി സഖാഫി, മുസമ്മില്‍ താഴെ ചൊവ്വ, സിറാജ് വില്യാപള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

മരണാനന്തര കര്‍മങ്ങള്‍ക്കും മറമാടല്‍ ചടങ്ങുകള്‍ക്കും മക്ക കഇഎ ഞടഇ ഹജ്ജ് വോളന്റിയര്‍മാരായ കുഞ്ഞാപ്പു ഹാജി പട്ടര്‍കടവ്, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, ഹനീഫ് അമാനി, അബ്ദു സമദ് പെരിമ്പലം, മുഹമ്മദ് അലി വലിയോറ എന്നിവര്‍ നേതൃത്വം നല്‍കി.

മക്കയിലെ ശറായയില്‍ ഖബറടക്കം നടത്തി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍