മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് ഫോസ്മയിലേക്ക്
Wednesday, September 10, 2014 7:21 AM IST
ബ്രാഡ്ഫോര്‍ഡ്: മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ് ഫോസ്മയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചു. തിരുവോണനാളില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ചാണ് ഫോബ്മയില്‍ അംഗത്വമെടുക്കുവാന്‍ തീരുമാനമായത്. ഒക്ടോബര്‍ നാലിന് മാഞ്ചസ്ററില്‍ നടക്കുന്ന ഫോബ്മ റീജിയണല്‍ കലോത്സവത്തില്‍ പങ്കെടുക്കുവാനും തീരുമാനമായി.

യോര്‍ക് ഷെയറിലെ പ്രബലമായ അസോസിയേഷനില്‍ ഒന്നാണ് മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോര്‍ഡ്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം