ഫ്രന്റ്സ് ഓഫ് കാലിക്കറ്റ് 'ഈദ് നിലാവ് 2014'
Wednesday, September 10, 2014 7:19 AM IST
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കാലിക്കറ്റ് (എഫ്ഒസി) ഓണം, ഈദ് സംഗമവും കൂട്ടായ്മയുടെ പന്ത്രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നു.

'ഈദ്നിലാവ് 2014' എന്ന പേരില്‍ ബലി പെരുന്നാളിന്റെ മൂന്നാംദിവസം ബത്ഹയിലെ റമാദ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സാംസ്കാരിക സമ്മേളനവും ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.

എഫ്ഒസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി പരസഹായമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത കോഴിക്കോട് എരഞ്ഞിക്കലിലെയും മണക്കടവിലെയും ഓരോ രോഗികള്‍ക്ക് ധനസഹായ വിതരണവും ചടങ്ങില്‍ നടക്കും.

ഫ്രന്റ്സ് ഓഫ് കാലിക്കട്ടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഷാഹുല്‍ ഹമീദ് കാരപറമ്പ് 050 2094 439, അബ്ദുള്‍ കലാം 059 8712 950, ഷെരീഫ് പയ്യാനക്കല്‍ 050 7161 456 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍