കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍ഐ അസോസിയേഷന് ഫര്‍വാനിയ (കെഡിഎന്‍എ) ഏരിയ വാര്‍ഷിക ജനറല്‍ ബോഡി യോഗം സെപ്റ്റംബര്‍ അഞ്ചിന് ഫര്‍വാനിയ ഐടി ഹാളില്‍ നടന്നു. മുഹമ്മദ് അലി അറക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ഫര്‍വാനിയ ഏരിയ ജനറല്‍ സെക്രട്ടറി രവീന്ദ്രന് മുക്കം പ്രവര്‍ത്തന റിപ്പോര്‍ട്ടും അസോസിയേഷന് ട്രഷറര്‍ സത്യന് വരൂണ്ട സാമ്പത്തിക റിപ്പോര്‍ട്ടും ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അസീസ് പാലാട്ട് (പ്രസിഡന്റ്), നാസര്‍ ഇല്ലത്ത് (വൈസ് പ്രസിഡന്റ്), ദിനേശന് കീഴങ്കോട്ട് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഹനീഫ (ട്രഷറര്‍) എന്നിവരേയും ഏരിയ എക്സിക്യൂട്ടീവുകളായി വി. ദാമോദരന്‍, സനൂജ് റഹ്മാന്, ദയാനന്ദന് പയ്യോളി, മുനീര്‍ കോമത്ത്, എന്‍.പി സമീര്‍, നബീല്‍ കടവത്ത്, അബ്ദുള്‍ റസാക്ക് എന്നിവരേയും തെരഞ്ഞെടുത്തു.
കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മുഹമ്മദ് അലി അറക്കല്‍, ഇല്യാസ് തോട്ടത്തില്‍, സഹീര്‍ ആലക്കല്‍, കളത്തില്‍ അബ്ദുറഹ്മാന്, ഉബൈദ് ചക്കിട്ടകണ്ടി, രവീന്ദ്രന് മുക്കം, നാസര്‍ തിക്കൊടി, മുഹമ്മദ് വാഴയില്‍, റാഫി കല്ലായി, ഷൌക്കത്ത് അലി ആര്.എന്‍, സത്യന് വരൂണ്ട എന്നിവരെയും ഐകകണ്ഠേന തെരഞ്ഞെടുത്തു.
ഖൈത്താന്‍ യുണിറ്റ് ഭാരവാഹികള്‍:
ഹാരിസ് ബടന്നേരി (പ്രസിഡന്റ്), സന്തോഷ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ബിജിലി (ട്രഷറര്‍).
ഒമരിയ യുണിറ്റ് ഭാരവാഹികള്‍:
മന്‍സൂര്‍ ആലക്കല്‍ (പ്രസിഡന്റ്), ജമാല്‍ (ജന: സെക്രട്ടറി)
ഉപദേശക സമിതി അംഗം കൃഷ്ണന് കടലുണ്ടി, സുരേഷ് മാത്തൂര്‍, സത്യന് വരൂണ്ട, ഇല്യാസ് തോട്ടത്തില്‍, നാസര്‍ ഇല്ലത്ത്, മോഹന്‍രാജ് അരീകാട്, സഹീര്‍ ആലക്കല്‍, നാസര്‍ തിക്കോടി തുടങ്ങിയവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. കൃഷ്ണന് കടലുണ്ടി തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍