ഭക്ഷണ വില്‍പ്പന ശാലകളിലെ ഇരുപതിനായിരം ജീവനക്കാരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി
Wednesday, September 10, 2014 7:16 AM IST
റിയാദ്: സൌദിയിലെ വിവിധ ഹോട്ടലുകളിലും ബുഫിയകളിലും മറ്റ് റസ്ററന്റുകളിലുമായ ഭക്ഷണ വില്‍പ്പന ശാലകളില്‍ ജേലി ചെയ്യുന്ന ഇരുപതിനായിരം തൊഴിലാളികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.

സൌദി ബല മുനിസിപ്പല്‍ ബലദിയ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളില്‍ ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതായി സംശയിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയിത്. റിയാദ് മേഖലയിലാണ് കുടുതല്‍ പേരെ ഇത്തരത്തില്‍ പരിശോധനക്ക് വിധേയമാക്കിയത്. 6,500 ജീവനക്കാരെയാണ് ഇവിടെ മെഡിക്കല്‍ പരിശോധനക്കയച്ചത്. തൊട്ട് പിന്നില്‍ ഖസീം മേഖലയില് 2800, മദീനയില്‍ 2000 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. കിഴക്കന്‍ പ്രവിശ്യയില്‍ 1370 രോഗമുണ്ടന്ന് സംശയത്തെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയത്.

ബലദിയ നടത്തിയ 66,617 പരിശോധനകളില്‍ നാല്‍പ്പത്തിമുവായിരം നിയമ ലംഘനങ്ങളാണ് കണ്െടത്തിയത്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് തൊഴിലാളികള്‍ സാംക്രമിക രോഗമില്ലന്ന് ഉറപ്പ് വരുത്തണം ഇതിനായി മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായി സര്‍ട്ട്ഫിക്കറ്റ് നേടണമെന്നാണ് വ്യവസ്ഥ. എന്നാല്‍ മെഡിക്കല്‍ പരിശോധനകളില്‍ തിരിമറി നടത്തിയും മറ്റു ചിലര്‍ ഹെല്‍ത്ത് കാര്‍ഡ് നേടാറുണ്ട്. ഇതാണ് അധികൃതരെ വീണ്ടും പരിശോധനക്ക് പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നാല് ലക്ഷത്തി ഇരുപത്തി ആറായിരം കിലോ ഭക്ഷ്യ വസ്തുക്കള്‍ പരിശോധനകളിള്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്െടന്ന് മുനിസിപ്പല്‍ ബലദിയ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം