ബ്രിസ്ബയിന്‍ മലയാളി അസോസിയേഷന്റെ 'പൊന്നോണം 2014' സെപ്റ്റംബര്‍ 13 ന്
Tuesday, September 9, 2014 8:43 AM IST
ബ്രിസ്ബയിന്‍: ബ്രിസ്ബയിന്‍ മലയാളി അസോസിയേഷന്റെ (ബിഎംഎ) 'പൊന്നോണം 2014' സെപ്റ്റംബര്‍ 13ന് രാവിലെ 9.30ന് ബ്രാക്കന്‍ റിഡ്ജ് സ്കൂളില്‍ നടക്കും.

മഹാബലി തമ്പുരാന്റെ വരവും കാത്ത് അത്തപൂക്കളവും ബിഎംഎയുടെ യുവജനതയുടെ കലാപരിപാടികളും കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ബിഎംഎയുടെ സംഘാടകര്‍.

ഓഗസ്റ് 30ന് നടന്ന ബിഎംഎ സ്പോര്‍ട്സ് ഡേ ബ്രാക്കണ്‍ റിഡ്ജ് കൌണ്‍സിലര്‍ അാമിറമ ഇീീുലൃ ഉദ്ഘാടനം ചെയ്തു. വളരെ വ്യത്യസ്തയില്‍ മാരത്തണ്‍ ദീപശിഖ തെളിച്ച് കായികമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജോസഫ്, ഷാജു ആലുക്ക, തോമസ്, റെന്‍സി എന്നിവരെ ബിഎസ്എ കമ്മിറ്റി പ്രശംസിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് ബിഎംഎയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനം ക്യൂന്‍സ് ലാന്‍ മിനിസ്റര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ജോണ്‍ മാത്യു അറിയിച്ചു. കൂടാതെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പും നടത്തുന്നു. ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് ജോണ്‍ മാത്യു, സെക്രട്ടറി പോള്‍ സിംഗ് എന്നിവര്‍ നേതൃത്വം നല്‍കും.

ആഘോഷപരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ബിഎംഎ ഭാരവാഹികള്‍ അറിയിച്ചു.