ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം ഇടവകദിനം ആഘോഷിച്ചു
Tuesday, September 9, 2014 8:37 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം പൂര്‍വാധികം ഭംഗിയായി ഈ വര്‍ഷവും ഇടവകദിനം ആഘോഷിച്ചു.

ഓഗസ്റ് 31 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ഫ്രാങ്ക്ഫര്‍ട്ട് എക്കന്‍ഹൈമിലെ തിരുഹൃദയദേവാലയത്തില്‍ റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. വിനയാനന്ദ് ഒഐസിയുടെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി. ദിവ്യബലിക്കുശേഷം പാരീഷ് ഹാളില്‍ ഗ്രില്‍ പാര്‍ട്ടിയും നടത്തി. വിവിധയിനം മല്‍സ്യ, മാംസാദികള്‍ കൂടാതൈ സലാഡുകള്‍, പാനീയങ്ങള്‍ എന്നിവ ഗ്രില്‍പാര്‍ട്ടിയെ സമ്പുഷ്ടമാക്കി. വൈകുന്നേരം ഏഴോടെ ആഘോഷങ്ങള്‍ സമാപിച്ചു.