കണക്ടിക്കട്ടില്‍ 'മാസ്കോണ്‍' ഓണാഘോഷം നടത്തി
Tuesday, September 9, 2014 6:18 AM IST
കണക്ടിക്കട്ട്: മലയാളി അസോസിയേഷന്‍ ഓഫ് സൌതേണ്‍ കണക്ടിക്കട്ട് (മാസ്കോണ്‍) സെപ്റ്റംബര്‍ ആറിന് വിവിധ കലാപരിപാടികളോടെ ഓണം ആഘോഷിച്ചു.

ഠൃൌായൌഹഹ മാഡിസണ്‍ മിഡില്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ അത്തപൂക്കള മത്സരത്തോടെ ആരംഭിച്ചു. വിവിധ വര്‍ണങ്ങളിലുള്ള പൂക്കളമൊരുക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഡോ. ബാബു ജോസഫ് ഓണസന്ദേശം നല്‍കി. കണക്ടിക്കട്ട് മലയാളി സമൂഹത്തിനിടയില്‍ മാസ്കോണിന്റെ വളര്‍ച്ച മറ്റ് ഇതര സമൂഹങ്ങള്‍ക്ക് മാതൃകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിബി ഗ്രിഗറി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ മാഹാബലിയെ സ്റേജിലേക്ക് ആനയിച്ചു. മിനി അജയ് സ്വാഗതം ആശംസിച്ചു. മിനി ജോജി, എറിന്‍ ഡെന്നി, സുജ ക്രിഷ്ണന്‍, ലീന, ബ്യൂള ജോണ്‍, വിനീത സുജനന്‍, സ്മിത മാത്യു എന്നിവരുടെ നേതൃത്വത്തില്‍ തിരുവാതിരകളി, മുതിര്‍ന്നവരുടെയും കുട്ടികളുടെ വിവിധ നൃത്തനിര്‍ത്യങ്ങള്‍, അര്‍ച്ചന, നവ്യ, ശ്രേയാല്‍, ട്രീസ, റോസ് ലിന്‍ എന്നിവരുടെ ബോളിവുഡ് ഡാന്‍സ് എന്നിവ അരങ്ങേറി.

കണക്ടിക്കട്ടിലെ കുട്ടികളടക്കമുള്ള മലയാളി സമൂഹത്തിന് എന്നെന്നും ഓര്‍ക്കത്തക്ക രീതിയില്‍ വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ആഘോഷത്തെ ഏറെ ആസ്വാദ്യകരമാക്കി. വിവിധ കലാ, സാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായിരുന്ന നാലു മണിക്കൂര്‍ നീണ്ട ആഘോഷപരിപാടികള്‍, പുതുതലമുറയ്ക്ക് പുത്തനുണര്‍വേകി.