ദുബായ് ഫ്രൈഡേ ഫാസ്റിംഗ് പ്രയര്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു
Tuesday, September 9, 2014 6:16 AM IST
ദുബായ്: ഫ്രൈഡേ ഫാസ്റിംഗ് പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 21-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ആരംഭിച്ചു. മാര്‍ത്തോമ സഭാ വികാരി ജനറാള്‍ വെരി റവ. കെ.ഒ ഫിലിപ്പോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബ്രദര്‍ ജിബി തോമസ് കുരുവിള വചന പ്രഘോഷണം നടത്തി. ബെന്നി വി. ഏബ്രഹാം, റവ. ജോഷി ജേക്കബ്, ബ്രദര്‍ കുര്യന്‍ തോമസ്, ബ്രദര്‍ തോമസ് ജോസഫ്, ബ്രദര്‍ പി.കെ കോശി, ബ്രദര്‍ വത്സന്‍ എന്നിവര്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ച് സെന്റ് പോള്‍സ് ഹാളില്‍ വൈകുന്നേരം 7.45 മുതല്‍ 10 വരെ നടന്നുവരുന്ന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 10ന് (ബുധന്‍) സമാപിക്കും. എഫ്എഫ്പിഎഫ് ക്വയര്‍ കണ്‍വന്‍ഷനില്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അഭിജിത്ത് പാറയില്‍