ഇന്ത്യന്‍ ദമ്പതിമാരുടെ മരണം എഫ്ബിഐ അന്വേഷിക്കണം
Tuesday, September 9, 2014 6:15 AM IST
ഫ്രിസ്ക്കൊ: സെപ്റ്റംബര്‍ മൂന്നിന് ഫ്രിസ്ക്കൊ വസതിയില്‍ നടന്ന സുമിറ്റ് - പല്ലവി ദമ്പതിമാരുടെ മരണത്തെക്കുറിച്ചു ടെക്സസ് റെയ്ഞ്ചേഴ്സൊ, എഫ്ബിഐയോ അന്വേഷിക്കണമെന്ന് സുമിറ്റ് - പല്ലവി ദമ്പതിമാരുടെ ആറ്റോര്‍ണി സെപ്റ്റംബര്‍ എട്ടിന് (തിങ്കള്‍) ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദമ്പതിമാരുടെ മകന്‍ പത്ത് വയസുളള ആര്‍നേവിനെ മരണത്തെക്കുറിച്ച് ഫ്രിസ്ക്കൊ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും ഈ കേസും എഫ്ബിഐക്കു വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നാല്‍പ്പത്തിമൂന്നുകാരനായ സുമിറ്റ് ധവാന്റെ മൃതദേഹം താഴെയുളള മുറിയിലെ ബെഡില്‍ തലക്ക് അടിയേറ്റും കൈയ്ക്ക് ഒടിവ് പറ്റിയ നിലയിലുമാണ് കണ്െടത്തിയത്. പല്ലവി കുളത്തില്‍ പരുക്കുകളൊന്നും ഇല്ലാതെ മരിച്ച നിലയിലുമായിരുന്നു.

മരണത്തെക്കുറിച്ച് പ്രിസ്ക്കൊ പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദമ്പതിമാരുടെ വീട്ടില്‍ നിന്നും കണ്െടടുത്ത കുറിപ്പിലെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്താത്തതില്‍ അറ്റോര്‍ണി കടുത്ത പ്രതിഷേധം അറിയിച്ചു.

മകന്റെ മരണം നടന്നതിനെക്കുറിച്ച് വിദഗ്ധമായ അന്വേഷണം വേണമെന്ന് എഴു മാസം മുമ്പ് താന്‍ ആവശ്യപ്പെട്ടതാണെന്നും അന്ന് ഒരു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെങ്കില്‍ ഒരു പക്ഷേ ദമ്പതിമാരുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അറ്റോര്‍ണി പറഞ്ഞു.

മൃതദേഹം കണ്െടത്തിയത് അന്വേഷിക്കാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി കാമറയോ ഡാഷ് കാമറയോ പ്രവര്‍ത്തിപ്പിക്കാതിരുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നതായും ആറ്റോര്‍ണി പറഞ്ഞു.

ദമ്പതിമാരുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ അവരില്‍നിന്നും ലഭിച്ച സ്നേഹാദരങ്ങളും സല്‍ക്കാരങ്ങളും അവര്‍ണനാതീതമായിരുന്നുവെന്നും ആറ്റോര്‍ണി കൂട്ടിചേര്‍ത്തു.

മരണ മടഞ്ഞ മകന്റെ മൃതദേഹം വിദേശ യാത്രയിലായിരുന്നു ഭര്‍ത്താവ് വരുന്നതുവരെ ബാത്ത് ടബില്‍ ഐസിട്ട് സൂക്ഷിച്ചതിനെ ഹിന്ദു ആചാരമാണെന്നും അത് ന്യായീകരിക്കാവുന്നതാണെന്നും അറ്റോര്‍ണി പറഞ്ഞു. ഫ്രിസ്ക്കൊ പോലീസിന്റേയും ഡിറ്റക്ടീവിന്റേയും കേസന്വേഷണത്തില്‍ ആറ്റോര്‍ണി ഫിന്‍ അസംതൃപ്തി പ്രകടിപ്പിച്ചു.

ദമ്പതിമാരുടെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ സിവില്‍ സ്യൂട്ട് നല്‍കുമോ എന്ന ചോദ്യത്തിന് ഗൌരവമായി ആലോചിക്കുകയാണെന്നും ആറ്റോര്‍ണി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍