സൌത്താംപ്ടണില്‍ ഗുരുദേവ ജയന്തി ആഘോഷം സെപ്റ്റംബര്‍ ഒമ്പതിന്
Tuesday, September 9, 2014 6:14 AM IST
സൌത്താംപ്ടണ്‍: വിശ്വമാനവീകതയുടെ പൊരുള്‍ അറിഞ്ഞ മഹത് ഗുരു ശ്രീനാരായണ ഗുരുദേവന്റെ 160-ാമത് ജന്മദിനാഘോഷം ലോകമെമ്പാടുമുള്ള ശ്രീനാരായണീയര്‍ക്ക് ഒപ്പം ഇന്ന് സൌത്താംപ്ടണിലും വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ഇംഗ്ളണ്ടില്‍ ആദ്യമായി നടത്തുന്ന ചതയ ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളിലും നിന്നും ഗുരുഭക്തര്‍ എത്തികഴിഞ്ഞു.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന ഗുരുദേവ ജയന്തി ആഘോഷം എസ്എന്‍ഡിപി യുകെ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഉദ്ഘാടനം ചെയ്യും. കലാപരിപാടികള്‍,ഗുരുദേവ പ്രഭാഷണം,പ്രാര്‍ഥന,ഗുരുദേവ ക്വിസ്,കായിക മത്സരങ്ങള്‍,ഘോഷയാത്ര എന്നിവ യുകെയിലെ ചതയദിനാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകും.

എസ്എന്‍ഡിപി യോഗം യുകെ 6170 നേതൃത്വത്തില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് പ്രസിഡന്റ് സുജിത് ഉദയന്‍, കുമാര്‍ സുരേന്ദ്രന്‍,സൌമ്യ ഉല്ലാസ്,സുധാകരന്‍ പാല എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത ബെന്നി 074004005, സുരേഷ് 07941764820, രാകേഷ് 07432609750, ലിജ 07723730828, അജിത് കുമാര്‍ 07916648654.

വിലാസം: 10 അ ചഋണ ടഠഞഋഋഠ ജഋഠണഛഞഠഒ, ണഋടഠ ടഡടടഋത, ഏഡ28 0അട.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്