ഒഐസിസി മക്ക ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
Tuesday, September 9, 2014 6:12 AM IST
ജിദ്ദ: ഒഐസിസി മക്ക ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതോടെ ജിദ്ദ റീജിണല്‍ കമ്മിറ്റിക്ക് കിഴിലുള്ള 25 ജില്ല/ ഏരിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായി. ജിദ്ദ റീജണല്‍ കമ്മിറ്റി തെരഞ്ഞുടുപ്പ് സെപ്റ്റംബര്‍ 19 ന് (വെള്ളി) നടക്കും. നേരത്തെ മക്ക കമ്മിറ്റി തെരഞ്ഞെടുപ്പുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയും തെരഞ്ഞെടുപ്പു നടത്തുന്നതിനു എം.സി. കുഞ്ഞാനെ ചുമതല പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത 72 അംഗങ്ങളെ ക്വാറം ആയി കണക്കാക്കി തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു.

ഷനിയാസ് കുന്നിക്കോട് പ്രസിഡന്റായും ഷാജി ചുനകര ജനറല്‍ സെക്രട്ടറിയായും അലവി കൊണ്േടാടി ഖജാഞ്ചിയായും ഉള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായ കെ.ടി.എ. മുനീര്‍, പി.പി. ആലിപ്പു എന്നിവര്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. മറ്റുഅംഗങ്ങളായ അബ്ദുള്‍ മജീദ് നഹ, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഇസ്മയില്‍ നീരാട് എന്നിവര്‍ നിരീക്ഷകരായിരുന്നു. മറ്റു ഭാരവാഹികളായി എം.സി. കുഞ്ഞാന്‍, എം.വി. അജ്മല്‍, രഫീഖ് (ജിദ്ദ കമ്മിറ്റി പ്രധിനിധികള്‍), ഷാഹുല്‍ കുന്നികൊട്, സക്കീര്‍ കൊടുവള്ളി (വൈസ് പ്രസിഡന്റുമാര്‍), മുനീര്‍ കിളിയംകോട്, ഹുസൈന്‍, മുഹമ്മദ് അലി ശിഹാബ്, നഹാസ് (സെക്രട്ടറിമാര്‍), കോയമു ഹാജി വേങ്ങര (വെല്‍ഫെയര്‍ സെക്രട്ടറി) എന്നിവരെയും തെരഞ്ഞടുത്തു. ഹക്കീം പറക്കല്‍, നൌഷദ് അടൂരര്‍, മജീദ് ചേരൂര്‍ എന്നിവരും സന്നിധരായിരുന്നു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍