അറ്റ്ലാന്റയില്‍ സുവിശേഷ യോഗം; ഡോ. എം.കെ. കോശി പ്രസംഗിക്കുന്നു
Tuesday, September 9, 2014 6:12 AM IST
അറ്റ്ലാന്റാ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യാ അറ്റ്ലാന്റാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗം നടത്തുന്നു.

സെപ്റ്റംബര്‍ 13 ന് (ശനി) വൈകുന്നേരം അഞ്ചിന് ഫായറ്റ് പ്രിസ്ബെറ്റീരിയന്‍ ചര്‍ച്ചില്‍ (791, ഏലീൃഴശമ 92, എമ്യലല്േേശഹഹല, ഏഅ 30214) നടത്തുന്ന സുവിശേഷ യോഗത്തില്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ബിഷപ് ഡോ. എം.കെ. കോശി തിരുവചന ശുശ്രൂഷ നിര്‍വഹിക്കും.

ഈ ശുശ്രൂഷയില്‍ സഭാ വ്യത്യാസമെന്യേ ഏവരും പ്രാര്‍ഥനാപൂര്‍വം കടന്നു വന്ന് അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സന്തോഷ് തോമസ് 770 716 3414, 770 716 3414

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി