മലയാളി യുവാവ് സൌദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Tuesday, September 9, 2014 4:18 AM IST
റിയാദ്: സുലൈയിലെ തസാലി ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റൂര്‍ കുഴിച്ചിന സ്വദേശി പാപ്പാട്ടിയില്‍ അമീര്‍ (35) ഹൃദയാഘാതം മൂലം മരിച്ചു. ജോലി സ്ഥലത്തു നിന്നും വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടനെ ബത്ഹയിലെ സ്വകാര്യ ക്ളിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും വേദന അധികമായതിനെത്തുടര്‍ന്ന് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് ഞായറാഴ്ച രാത്രി പത്തര മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

പാപ്പാട്ടിയില്‍ മുഹമ്മദിന്റേയും ഖദീജയുടേയും മകനാണ്. ശാഹിദയാണ് ഭാര്യ. ഫാത്തിമത്തുന്നിസ (8), നിഹാല്‍ (4) എന്നിവര്‍ മക്കളാണ്. ഒന്നര മാസം മുന്‍പ് അവധി കഴിഞ്ഞെത്തിയ അമീര്‍ 12 വര്‍ഷമായി റിയാദിലുണ്ട്. സഹോദരന്‍മാരായ മുനീര്‍ റിയാദ്, താജുദ്ദീന്‍ ജിദ്ദ എന്നിവര്‍ സൌദിയിലുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനായി അനന്തരനടപടികള്‍ക്ക് ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ അര്‍ശുല്‍ അഹമ്മദ് സഹായത്തിനുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍