അരിസോണയില്‍ ഫീനിക്സ് മാര്‍ത്തോമ ഇടവകയില്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 12 മുതല്‍
Monday, September 8, 2014 9:22 AM IST
അരിസോണ: അരിസോണയില്‍ ഫീനിക്സ് മാര്‍ത്തോമ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിലുളള വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ (വെളളി, ശനി, ഞായര്‍) നടക്കും.

പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനും ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ ഇടവകാംഗവുമായ എബി ചെറിയാന്‍ തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ടെമ്പെയിലുളള സണ്‍വാലി കമ്യൂണിറ്റി ചര്‍ച്ചില്‍ (6101, ടീൌവേ ഞശ്ലൃ ഉൃശ്ല, ഠലാുല, അ്വ85283) നടക്കുന്ന യോഗങ്ങള്‍ വെളളിയാഴ്ച വൈകുന്നേരം ഏഴിനും ശനി വൈകുന്നേരം 5.30 നും ആരംഭിക്കും. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേ സമാപന പ്രസംഗവും ഉണ്ടായിരിക്കും.

കണ്‍വന്‍ഷനോടനുബന്ധിച്ച് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. സഭാ വ്യത്യാസമെന്യേ ഏവരും കടന്നുവന്ന് കണ്‍വന്‍ഷന്‍ അനുഗ്രഹകരമാക്കി തീര്‍ക്കണമെന്ന് ഇടവക വികാരിയും സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന വൈസ് പ്രസിഡന്റുമായ ഫാ. വി.വി. വര്‍ഗീസ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : രാജേഷ് മാത്യു (ഇടവക മിഷന്‍ സെക്രട്ടറി): 602 625 7043.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി