കല കുവൈറ്റ് യുഎഇ എക്സ്ചേഞ്ച് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഫഹഹീല്‍ ടീമിന് കിരീടം
Monday, September 8, 2014 8:54 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈറ്റ്) കുവൈറ്റിലെ പ്രമുഖ മണി എക്സ്ചേഞ്ച് ഗ്രൂപ്പായ യുഎഇ എക്സ്ചേഞ്ചുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍സ്ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ ജോഡികളായ ഫഹഹീല്‍ ടീമിലെ ബാസ്റിന്‍ ജെയിംസും ജിതിന്‍ ജയരാജും അടങ്ങുന്ന ടീം ജേതാക്കളായി.

ഫൈനലില്‍ സജു തോമസ് സെറിന്‍ ജോസഫ് സഖ്യത്തെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ലൂസേഴ്സ് ഫൈനലില്‍ ഫഹഹീല്‍ ടീമിലെ പ്രദീപന്‍ തോമസ് ജോണ്‍ സഖ്യം സനോജ്കുമാര്‍ മൈജോ ജോണ്‍ എന്നിവരടങ്ങിയ അബാസിയ 'ഡി' ടീമിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതകളുടെ ടീമിനത്തില്‍ അബാസിയ ഇ ടീമിനെ പ്രതിനിധീകരിച്ച സിലിമോള്‍ ഷമീന നാസര്‍ കൂട്ട്കെട്ട് എലിസബത്ത് സജു പ്രസന്ന പ്രകാശ് സഖ്യത്തെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.

വിജയികള്‍ക്ക് യുഎഇ എക്സ്ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ രഞ്ജിത്ത് പിള്ള ഇന്ത്യന്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്റ് ഡോ. മണിമാരന്‍, കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍, കേന്ദ്ര ഭാരവാഹികളായ സജീവ് എം. ജോര്‍ജ്, ബാലഗോപാല്‍, മൈക്കള്‍ ജോണ്‍സണ്‍, സി.കെ. നൌഷാദ്, അനില്‍കുക്കിരി, സുഗതന്‍ കാട്ടാക്കട, സജി തോമസ് മാത്യു എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റിന് ജി. സനല്‍കുമാര്‍, അസഫ് അഹമദ്, ജിജോ ഡൊമനിക്, രഖീല്‍ കെ. മോഹന്‍ദാസ്, പ്രസീദ് കരുണാകരന്‍, ജോണ്‍സണ്‍ ജോര്‍ജ്, ജ്യോതിഷ്, സുരേഷ്. പി.ബി, ജ്യാതിഷ് ചെറിയാന്‍, രഘു പേരാമ്പ്ര, സുദര്‍ശനന്‍, റോയ് നെല്‍സണ്‍, ദേവദാസ്, അനീഷ് വര്‍ഗീസ്, മാത്യു, ബിനോയ്, നോബി ആന്റണി, ടി.ആര്‍.സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍