കാന്‍ബറയില്‍ മേരികുട്ടി ടീച്ചര്‍ നയിക്കുന്ന ക്രിസ്റീന്‍ ധ്യാനം സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ
Monday, September 8, 2014 8:54 AM IST
കാന്‍ബറ: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ കാന്‍ബറയില്‍ കുട്ടികള്‍ക്കായി ക്രിസ്റീന്‍ ധ്യാനം നടത്തുന്നു. സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ തീയതികളില്‍ യരലുംല സെന്റ് പീറ്റര്‍ ചന്നെല്‍സ് പള്ളിയിലാണ് ധ്യാനം.

ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തിലെ മേരികുട്ടി ടീച്ചര്‍ നയിക്കുന്ന ധ്യാനത്തില്‍ ഫാ. സൈമണ്‍ കല്ലടയില്‍, ഫാ. അനൂപ് ജോസഫ്, ബ്രദര്‍ ജിബി ജോസഫ് എന്നിവര്‍ കുട്ടികള്‍ക്കു വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും.

12 ന് (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരേയും 13ന് (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയും 14ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി ഏഴു വരെയുമാണ് ധ്യാനം.

ഞായര്‍ രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ കുമ്പസാരത്തിനും കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കും. അന്നേ ദിവസം രാത്രി ഏഴിന് മേരികുട്ടി ടീച്ചര്‍ കുട്ടികളുടെ മാതാപിതാക്കല്‍ക്കായി ക്ളാസെടുക്കും.

കുട്ടികളുടെ ജീവിത നവീകരണത്തിന് ഏറെ പ്രയോജനപ്രദമായ ധ്യാനത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് വികാരി ഫാ. വര്‍ഗീസ് വാവോലില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍