ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 20ന്
Monday, September 8, 2014 8:53 AM IST
ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ (ഡിഎംഎ) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 20ന് (ശനി) നൈറ്റ് ക്ളിഫ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കും.

ഉദ്ഘാടന ചടങ്ങില്‍ നോര്‍ത്തേണ്‍ ടെറിറ്ററി ഗവണ്‍മെന്റില്‍നിന്നും മള്‍ട്ടി കള്‍ച്ചറല്‍ മിനിസ്റര്‍, പ്രതിപക്ഷ നേതാവ്, എംഎല്‍എ എന്നിവരെ കൂടാതെ മറ്റു പ്രമുഖരും പങ്കെടുക്കും.

ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളായ സ്കിറ്റുകള്‍, ഡാന്‍സുകള്‍, തിരുവാതിര, ഗാനമേള, ചെണ്ടമേളം എന്നിവ പ്രധാന ഇനങ്ങളായിരിക്കും. കൂടാതെ നാടന്‍ തട്ടുകടയും ഉണ്ടായിരിക്കും.

വടക്കന്‍ ഓസ്ട്രേലിയയിലെ ഡാര്‍വിനിലെ ഡിഎംഎ അസോസിയേഷനില്‍ അംഗങ്ങളായുള്ള 250 ല്‍പരം കുടുംബങ്ങളില്‍നിന്നും 500 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കും. കലാപരിപാടികള്‍ക്കും സദ്യയ്ക്കുമായി വിപലുമായ കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ടോമി ജേക്കബ്