ഹാജിമാര്‍ക്ക് ഹജ്ജ് വെല്‍ഫയര്‍ ഫോറം സ്വീകരണം നല്‍കി
Monday, September 8, 2014 8:51 AM IST
മക്ക മദീനയില്‍ നിന്നും മക്കയിലെത്തിയ ആദ്യ ഇന്ത്യന്‍ സംഘത്തിലെ ഹാജിമാര്‍ക്ക് ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രതിനിധികള്‍ സ്നേഹോഷ്മളമായ സ്വീകരണം നല്‍കി.

ഹാജിമാര്‍ താമസിച്ച 237,238,239,240,290 തുടങ്ങിയ കെട്ടിടങ്ങളിലെത്തിയാണ് സ്വീകരണം ഒരുക്കിയത്. സ്വീകരണ പരിപാടിക്ക് അഹമ്മദ് കുട്ടി മാസ്റര്‍, അലി അക്ബര്‍, എം.സി. കുഞ്ഞാന്‍, കാസിം മദനി,മൊയ്ദീന്‍ കോയ, മുഹമ്മദ് അലി കാരക്കുന്ന്, ഷാജി ചുനക്കര, നൌഷാദ്, ഹുസൈന്‍ വള്ളിക്കുന്നം, ഡോ. റഷീദ്,ഷബീന്‍ ഫവാസ് എിവര്‍ നേതൃത്വം നല്‍കി. അല്ലാഹുവിന്റെ അതിഥികളായി മക്കയില്‍ എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഹജ്ജ് വെല്‍ഫയര്‍ ഫോറം പ്രതിനിധികളുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍