ഗാള്‍വേ പള്ളി ഭരണസമിതി അനുശോചിച്ചു
Monday, September 8, 2014 8:50 AM IST
ഗാര്‍വേ (അയര്‍ലന്‍ഡ്): ഗാര്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി വികാരിയായ ഫാ. ബിജു പാറേക്കാട്ടിലിന്റെ പിതാവിന്റെ നിര്യാണത്തില്‍ ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഭരണസമിതി അനുശോചിച്ചു.

നോക്ക് പള്ളിയില്‍ എട്ടുനോമ്പ് പെരുനാളിനോടനുബന്ധിച്ച് നടന്ന കുര്‍ബാനക്കുശേഷം നടന്ന അനുശോചന യോഗത്തില്‍ പള്ളി ട്രസ്റി വിനോദ് ജോര്‍ജ് അധ്യക്ഷത വഹിച്ച് പ്രമേയം അവതരിപ്പിച്ചു. പരേതന്റെ നിത്യശാന്തിക്കായി പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: നോബി സി. മാത്യു