'ഹാര്‍വെസ്റ് ഫെസ്റിവല്‍ 2014' നവംബര്‍ 28ന്
Monday, September 8, 2014 8:49 AM IST
കുവൈറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഈ വര്‍ഷത്തെ ഹാര്‍വസ്റ് ഫെസ്റിവല്‍ കൂപ്പണ്‍ വിതരണോദ്ഘാടനം സെപ്റ്റംബര്‍ നാലിന് അബാസിയ മാര്‍ത്തോമ ഹാളില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം വികാരി റവ. ഫാ. കുര്യാക്കോസ് കണിയത്ത് നിര്‍വഹിച്ചു.

പള്ളി സെക്രട്ടറി ബിനു ടി. ജേക്കബ്, പള്ളി ട്രസ്റി പി.പി. ജോര്‍ജ്, ഹാര്‍വെസ്റ് ഫെസ്റിവല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 28ന് (വെള്ളി) അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ വിവിധ കലാപരിപടികളോടെ 'ഹാര്‍വെസ്റ് ഫെസ്റിവല്‍ 2014' നടത്തപ്പെടുന്നു.

കേരളീയ വിഭവങ്ങളുടെ സ്റാളുകള്‍ പ്രത്യേകമായി ഒരുക്കിയിട്ടുണ്ടാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍