ഫ്രഞ്ച് കേരള അസോസിയേഷന്‍ ഓണാഘോഷം നടത്തി
Monday, September 8, 2014 8:44 AM IST
പാരിസ്: ഫ്രഞ്ച് കേരളാ അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന് പാരിസിലെ പ്രസിദ്ധമായ ഇന്ത്യന്‍ റസ്ററന്റ് ഹോം ഇണ്ടിസില്‍ അതിവിപുലമായി ആഘോഷിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 11ന് മനോഹരമായ അത്തപുക്കളം ഒരുക്കി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണ സദ്യ നടന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍ നടന്നു. പരിപാടികള്‍ക്ക് റോബിന്‍ മരങ്ങാട്ട്, മാത്യു സിറിയക്, അരുണ്‍ ചില്ലെലപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.