കേറ്റ് രാജകുമാരി വീണ്ടും ഗര്‍ഭിണിയെന്നു റിപ്പോര്‍ട്ട്
Monday, September 8, 2014 8:44 AM IST
ലണ്ടന്‍: ബ്രിട്ടനിലെ വില്യം രാജകുമാരന്റെ പത്നി ഡച്ചസ് ഓഫ് കേംബ്രിഡ്ജ് കേറ്റ് വില്യംസ് വീണ്ടും ഒരു കുഞ്ഞിന് ജന്മം നല്‍കാനൊരുങ്ങുന്നുവെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഔദ്യോഗികമായി അറിയിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

മുപ്പത്തിരണ്ടുകാരിയായ കേറ്റിന്റെയും വില്യംസ് രാജകുമാരന്റ്െയും ആദ്യ പുത്രനായ പ്രിന്‍സ് ജോര്‍ജ് പിറന്നത് 2013 ജൂലൈ 22 നാണ്. രണ്ടാമത്തെ കുട്ടി അടുത്ത വര്‍ഷം പിറക്കുമെന്നാണ് അറിയിപ്പ്.

വാര്‍ത്തയെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവീഡ് കാമറൂണ്‍ ട്വിറ്ററിലൂടെ ആശംസകള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍