ഓക്സ്ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് പള്ളിക്ക് പുതിയ ഭാരവാഹികള്‍
Monday, September 8, 2014 8:43 AM IST
ഓക്സ്ഫോര്‍ഡ്: ഓക്സ്ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് (പ്രസിഡന്റ്), ടിറ്റോ തോമസ് (വൈസ് പ്രസിഡന്റ്), ബേസില്‍ മത്തായി (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജിറ്റു ഏബ്രഹാം, ജോജി സൈമണ്‍, സി. ജോസ്, വര്‍ക്കി, സാനു പോള്‍, ബിജു തോമസ്, ബിജോയി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ ഓഡിറ്ററായി ജെറീഷ് ജോസഫ്, എംഎസ്ഒഡി കൌണ്‍സില്‍ അംഗങ്ങളായി ജിറ്റു ഏബ്രഹാം ഭരണസമിതിക്കുവേണ്ടി പിആര്‍ഒ എബി കുര്യന്‍സ് എന്നിവരെയും തെരഞ്ഞെടുത്തു.

ഓഗസ്റ് രണ്ടിന് കൂടിയ ആനുവല്‍ ജനറല്‍ ബോഡി യോഗത്തിലാണ് 2014-16 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെപ്പു നടത്തിയത്.