മുഹമ്മദ് ബാവക്ക് യാത്രയയപ്പ് നല്‍കി
Saturday, September 6, 2014 5:40 AM IST
ജിദ്ദ : രണ്ടര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ബാവക്ക് ജിദ്ദ സാറ കോര്‍പ്പറേഷന്‍ മലയാളീസ് കോര്‍ണര്‍ യാത്രയയപ്പു നല്‍കി.

ജിദ്ദ റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങ് ജിമ്മി ജോണ്‍ ഉദ്ഘാടനം ചെയ്തു, റഷീദ് പെരുവള്ളൂരിന്റെ ഉദ്ബോദന പ്രസംഗം ചടങ്ങിനു ഒരു ദാര്‍ശനിക ഭാവം നല്‍കി. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സിദ്ധീക്ക് സലാമത്ത്നഗര്‍, ഷംസുദീന്‍ ഇടയക്കുളം, ഷാജഹാന്‍ കാപ്പില്‍, കുഞ്ഞാപ്പു അമ്പാടി, നൌഫല്‍ കൊഴിത്തൊടി, മുഷ്ത്താക് കൊണ്േടാട്ടി, അസ്മത്ത് ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് മഹബൂബ് കൊഴിത്തൊടി നല്‍കിയ സ്നേഹോപഹാരം മുഹമ്മദ് ബാവ ഏറ്റു വാങ്ങി സദസിനു നന്ദി പറഞ്ഞു.

ജിദ്ദ സാറ കോര്‍പ്പറേഷന്‍ മലയാളീസ് കോര്‍ണര്‍ നല്‍കിയ യാത്രയയപ്പ് വെറുമൊരു ചടങ്ങിനെക്കാളുപരി അംഗങ്ങളുടെ ഒത്തുചേരലും ആനുകാലിക ചര്‍ച്ചകളും പഠനാര്‍ഹമായ ക്ളാസുകളും കൊണ്ട് ധന്യമായി.

ചടങ്ങിന്റെ നടത്തിപ്പിന് രോഹിത് നായര്‍, മോഹനന്‍ പിള്ള, ഷമീം കണ്ണൂര്‍, ഹാരിസ് എരുമേലി, അന്‍സാര്‍ വളപട്ടണം, കുഞ്ഞാപ്പുട്ടി, റഷീദ് കൊണ്േടാട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍