നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന്
Saturday, September 6, 2014 5:38 AM IST
ബെല്‍ഫാസ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മലയാളികള്‍ സംയുക്തമായി ആഘോഷിക്കുന്ന 'പൊന്നോണം 2014' സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) രാവിലെ 10 മുതല്‍ ബെല്‍ഫാസ്റ് സിറ്റി ഹാളില്‍ നടക്കും.

കലാ കായിക മത്സരങ്ങള്‍ രാവിലെ 10 മുതല്‍ നടക്കും. 10.30 ന് ആരംഭിക്കുന്ന വടംവലി മത്സരത്തിന് ശേഷം 12 ന് ഓണസദ്യ. 12.30 ന് ഉദ്ഘാടനം ലോര്‍ഡ് മേയര്‍ നിക്ള മാലണ്‍ നിര്‍വഹിക്കും. ജനറല്‍ കണ്‍വീനര്‍ ബാബു ജോസഫ് ചടങ്ങിന് സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ജോസ് അഗസ്റിന്‍ നന്ദിയും പറയും. പോള്‍ കുര്യാക്കോസ് വൈറ്റബി, ബിനു മാനുവല്‍, ഷാജി ലൂക്കോസ് കാരിക്ക് ഫര്‍ഗസ്, തരുണ്‍ ഒ കേളോത്ത്, ടെറ്റി ആന്റണി, കുഞ്ഞുമോന്‍ ഇയൊച്ചെന്‍, റോയ് ജോണ്‍, സണ്ണി മൂടിക്കല്ലേല്‍, മോനച്ചന്‍ കുഞ്ഞാപ്പി,ടോമി ജോസഫ്,ഡോണ്‍ ജോസഫ്, ജയ്സണ്‍ പൂവത്തൂര്‍, ജിന്റോ ജോണ്‍, ജോബ് കുഞ്ഞുമോന്‍, സിജോ, ജോസഫ് രാവണ്‍ഹില്‍, ജോബി പരിയാടന്‍, ഷാജി, പോള്‍ ദേവസി, സന്തോഷ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കും.

ചടങ്ങില്‍ ഫോട്ടോഗ്രഫി നിര്‍വഹിക്കുന്നത് ബോബി കളരിക്കലും വീഡിയോഗ്രഫി നിര്‍വഹിക്കുന്നത് ശ്രീകാന്ത് ഗണപതിയുമാണ്.

മൂന്നു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് സമ്മാനദാനം നടക്കും. വൈകുന്നേരം ആറോടെ ആഘോഷചടങ്ങുകള്‍ക്ക് തിരശീല വീഴും.

അന്നേ ദിവസം കാര്‍ പാര്‍ക്കിംഗ് ഫ്രീ ആയിരിക്കും. ബെല്‍ഫാസ്റ് ലോര്‍ഡ് മേയര്‍ നിക്ള മാലണ്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോസഫ് 07771982324, പോള്‍ കുര്യാക്കോസ് വൈറ്റബി 07500709167.

ഢലിൌല: ആലഹളമ രശ്യേ ഒമഹഹ, ഉീിലഴമഹഹ ടൂൌമൃല ച, ആലഹളമ, ആഠ1 5ഏട.

റിപ്പോര്‍ട്ട്: സന്തോഷ് ജോണ്‍