രഞ്ജന്‍ കഴിമ്പ്രത്തിന് യാത്രയയപ്പ് നല്‍കി
Saturday, September 6, 2014 5:33 AM IST
റിയാദ്: നീണ്ട ഇരുപത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഒഐസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും നിര്‍വാഹക സമിതിയംഗവുമായ രഞ്ജന്‍ കഴിമ്പ്രത്തിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബെന്നി വാടനാപ്പള്ളി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മാള മൊഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദലി മണ്ണാര്‍കാട് ഹാരാര്‍പ്പണം നടത്തി. യഹ്യ കൊടുങ്ങല്ലൂര്‍, ജിഫിന്‍ അരീക്കോട്, രാജു തൃശൂര്‍, കുമാര്‍ തിരുവനന്തപുരം, അന്‍സായ് ഷൌക്കത്ത്, സുരേഷ് ശങ്കര്‍, അബ്ദുസലാം, ഗഫൂര്‍ ചെന്ത്രാപ്പിന്നി, കുട്ടന്‍, സക്കീര്‍ ധാനത്ത്, അമീര്‍ പട്ടണത്ത്, ഷൌക്കത്ത് പന്നിക്കോട്, ഷാജി വെമ്പല്ലൂര്‍, സലിം വാഴക്കാട്, ബാബു നിസാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ബെന്നി വാടനപ്പള്ളി രഞ്ജന് സമ്മാനിച്ചു. ജില്ലാ കമ്മിറ്റി നല്‍കിയ യാത്രയയപ്പിന് രഞ്ജന്‍ നന്ദി പ്രകാശിപ്പിച്ചു. നാസര്‍ വലപ്പാട് സ്വാഗതവും ഏബ്രഹാം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍