ജിദ്ദ: അക്ഷരാര്‍ഥത്തില്‍ ഒരു നാടിന്റെ പൈതൃകം നെഞ്ചേറ്റിയ നാട്ടുകാരുടെ കൂട്ടായ്മയില്‍ കാളികാവ് പ്രവാസി സാംസ്കാരിക വേദി (കസവ്) എന്ന സംഘടന ജിദ്ദ പ്രവാസികള്‍ക്കിടയില്‍ കിംഗ് അബ്ദുള്‍ അസീസ് യുണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഇസ്മയില്‍ മരിതെരി ഉദ്ഘാടനം ചെയ്തു.
മനസില്‍ കാളികാവെന്ന വികാരവും വിചാരവും തളംകെട്ടി നില്ക്കുന്ന പ്രൌഡ ഗംഭീരസദസിനു മുന്നില്‍ ആ നാടിന് അഭിമാനകരമായ സംഭാവനകള്‍ അര്‍പ്പിക്കുകയും പ്രതിഭ തെളിയിക്കുകയും ചെയ്തവരെ ആദരിച്ചുകൊണ്ടാണ് സംഘടന പിറവികൊണ്ടത്.
എല്ലാ മേഖലയിലും വ്യക്തമായ ഇടം നേടിയ ഒരു പ്രദേശമാണ് കാളികാവെന്നും ഈ കൂട്ടായ്മയിലൂടെ ഈ പ്രദേശത്തെ 'കലാ' കാവ് ആക്കി മാറ്റാന്‍ പരിശ്രമിക്കണമെന്നും മരിതെരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.മാത്രമല്ല വിവാഹേതരബന്ധങ്ങള്‍ പല രീതിയിലുള്ള മഹാ വിപത്തായി മാറിയ സാഹചര്യത്തില്‍ ഇത്തരം വിപത്തുകള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ ഈ സംഘടനയ്ക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
പ്രസിഡന്റ് സലാം കരുമാരോട്ട് അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ കാളികാവുകാര്ക്കും പരിസര പ്രദേശത്തുകാര്‍ക്കും ഒരാശ്രയമാകാനും നാട്ടിലെ കാര്യങ്ങളെക്കാള്‍ പ്രവാസി പ്രശ്നങ്ങള്‍ക്കും മുന്‍ഗണന നല്‍കലുമായിരിക്കും ഈ സംഘടനയുടെ സുപ്രധാന ലക്ഷ്യമെന്നും ആര്‍ക്കും ഉപകരിക്കുന്ന ഒരു രക്തദാന സേനയെ രൂപീകരിക്കുമെന്നും പ്രവാസി പ്രതിഭകളെയും കലാകാരന്മാരെയും അംഗീകരിക്കുകയും അവസരം നല്‍കുകയും ചെയ്യുമെന്നും സ്വാഗത പ്രസംഗത്തില്‍ കൊമ്പന് മൂസ പ്രഖ്യാപിച്ചു.
പഴയ പ്രവാസികളും ജീവകാരുണ്യരംഗത്തെ നിസ്വാര്‍ഥ സേവകരുമായ വി.പി മുഹമ്മദ് അലി, കെ. ഹംസ (സീക്കോ) എന്നിവരെ മജീദ് നഹ വി.കെ റൌഫ് എന്നിവര്‍ ആദരിച്ചു. വെള്ളംകൊണ്ട് പ്രവര്‍ത്തിക്കുന്ന ജെസിബിയുള്‍പ്പെടെ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഹാരിസ് കാളികവിനെ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ സാഹിബും കളികാവിന്റെ സ്വന്തം നാടക സംവിധായകനും കലാകാരനും ആയ മുഹ്സിന് കാളികാവിനെ ഗ്രന്ഥപുരയുടെ മുഖ്യ സംഘാടകന്‍ ബഷീര്‍ തൊട്ടിയനും സംസ്ഥാന ബോക്സിംഗ് ചാമ്പ്യന്‍ ഫയാസ് കുരിക്കളെ സിഫ് സെക്രട്ടറി ജമാല്‍ നാസറും നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കുക പോലുള്ള മഹത് പ്രവര്‍ത്തനങ്ങളിലൂടെ നാടിനു മാതൃകയായ മാളിയേക്കല്‍ വെല്‍ഫയര്‍ അസോസിയേഷനുള്ള ആദരം ഗോപി നെടുങ്ങാടിയും അഞ്ചച്ചവിടി ഏരിയ പ്രവാസ സംഘടനക്കുള്ള ആദരം ഉസ്മാന് ഇരുമ്പുഴിയും നല്കി. ആദരവ് ഏറ്റു വാങ്ങിയവരും നല്കിയവരും സദസിനെ അഭിമുഖീകരിച്ചുകൊണ്ട് പ്രസംഗിച്ചു.
സിഫ് പ്രസിഡന്റ് ഹിഫ്സു റഹ്മാന്, അബ്ദുറഹ്മാന് വണ്ടൂര്‍, ഷാനവാസ് വണ്ടൂര്‍, ജലീസ് ചാഴിയോട് ഷാജഹാന് പള്ളിശേരി, മന്‍സൂര്‍ പൊറ്റയില്‍ എന്നിവര്‍ ചടങ്ങിനു ആശംസകള്‍ നേര്‍ന്നു. ലിജിയ ബാനു, ആഖില, ആദില. റഹ്മാന് കിഴിശേരി,ഫര്‍സാന യാസിര്‍,അബ്ദുള്‍ അസീസ് മുജീബ്,സമീര്‍,ശിഹാബ് എന്നിവര്‍ ഗാനമേളയില്‍ അണി നിരന്നു. സിപ് റഹൂഫ്, സജില്‍ ടി, ലത്തീഫ് പുറ്റമണ്ണ്, സന്തോഷ് വെന്തോടന്‍, പടി മുസ്തഫ, കെപി അലി, കെ. സമീര്‍ കുരിക്കള്‍. അനീസ് ഉമ്മര്‍, നാണി കബീര്‍, നിസാം പരപ്പന്‍, വി.പി അഹമ്മദ് കോയ, സഫര്‍ നവാബ് ഷറഫുദ്ദീന്, ശിഹാബ് അടയ്ക്കാകുണ്ട് സുധീര്‍, റാഫി ഫിര്‍ദൌസ്, അസലം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. എ.പി ബാബു തണ്ട്കോഡ് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍