അമേരിക്കന്‍ ഫാര്‍മസി സെക്ടറില്‍ ഇന്ത്യന്‍ ആധിപത്യം
Saturday, September 6, 2014 5:32 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ കുടിയേറ്റക്കാരായ ഇന്ത്യാക്കാര്‍ ആധിപത്യം നേടിയതായി ഫെയര്‍ഫിക്സ് മേസണ്‍ യൂണിവേഴ്സിറ്റി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇമിഗ്രേഷന്‍ റിസര്‍ച്ച് നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നു.

അമേരിക്കന്‍ ജനസംഖ്യയില്‍, വിദേശത്തു ജനിച്ചു ഇവിടേക്കു കുടിയേറിയവര്‍ 13 ശതമാനമാണ്. ഫാര്‍മസി സെക്ടറിലെ ആകെയുളള തൊഴിലവസരങ്ങളില്‍ 17 ശതമാനം ഇവരാണ് കൈയടക്കിയിരിക്കുന്നത്. ഗവേഷണ രംഗത്ത് 33 ശതമാനവും ശാസ്ത്രജ്ഞരില്‍ 40 ശതമാനവും വിദേശിയരാണ്.

വിദേശിയരില്‍ 16 ശതമാനം ഇന്ത്യക്കാരും എട്ടു ശതമാനം ചൈനക്കാരുമാണ്. റീട്ടെയില്‍ ഫാര്‍മസിസ്റുകളില്‍ 20 ശതമാനവും വിദേശിയരാണ്.

സാധാരണ ഫാര്‍മസിസ്റുകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം ഡോളറിലധികമായതിനാല്‍ ഇന്ത്യക്കാരുള്‍പ്പെടെ വിദേശിയ വിദ്യാര്‍ഥികള്‍ ഫാര്‍മസിസ്റായി പഠനം പൂര്‍ത്തിയാക്കുവാനാണ് താത്ര്യപെടുന്നത്. ഇമിഗ്രേഷന്‍ റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജെയിംസ് വിറ്റാണ് ഈ സര്‍വേ ഫലം പുറത്തുവിട്ടത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍