കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലൊഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴിന് പ്രത്യേക പ്രര്‍ഥനാദിനമായി ആചരിക്കും
Friday, September 5, 2014 7:53 AM IST
ടൊറന്റോ: കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലൊഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഏഴിന് പ്രത്യേക പ്രര്‍ഥനാദിനമായി ആചരിക്കുന്നു. മധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നടമാടുന്ന ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ക്രൂരമായ മതപീഡനങ്ങളിലേക്ക് ലോക ശ്രദ്ധയാകര്‍ഷിച്ചുക്കൊണ്ടാണ് പ്രാര്‍ഥനാ ദിനം ആചരിക്കുന്നത്.

ഓഗസ്റ് 20 ന് (ബുധന്‍) നടന്ന കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലൊഷിപ്പിന്റെ പ്രഥമ വൈദിക സമ്മേളനമാണ് ഇക്കാര്യത്തില്‍ തീരുമാനമെടു ത്തത്. സമീപ കാലത്ത് അരങ്ങേറിയ ക്രൂര പീഡനങ്ങളും കൊലപാതകങ്ങളും സമൂഹ മനസക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അതിദാരുണമായ അക്രമ സംഭവങ്ങളില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.

സങ്കര്‍ഷങ്ങളും അക്രമങ്ങളും അവസാനിപ്പിച്ച് സമാധാനവും മതസഹിഷ്ണുതയും പരസ്പര സാഹോദര്യവും പുലരണമെന്ന അതീവ ആഗ്രഹത്തോടെ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ അംഗങ്ങളായ 14 പള്ളികളിലും സെപ്റ്റംബര്‍ ഏഴിന് (ഞായര്‍) പ്രത്യേക ജാഗരണ പ്രാര്‍ഥനകള്‍ നടക്കും.

അക്രമ പരമ്പരകളിലേക്ക് അധികാരികളുടെ അടിയന്തര ശ്രദ്ധയെ ക്ഷണി ച്ചുക്കൊണ്ടു ലോക രാഷ്ട്രങ്ങളുടെ പൊതുവേദിയായ ഐക്യരാഷ്ട്ര സഭക്കും കൂടാതെ കനേഡിയന്‍ ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്കും എക്യുമെനിക്കല്‍ ഫെല്ലോഷി പ്പ് കത്തുകളയക്കും.

യോഗത്തില്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സഭാവികാരി റവ. ഡോ. തോമസ് ജോര്‍ജ്, സെന്റ് തോമസ് സീറോ മലബാര്‍ കാ ത്തലിക്ക് ചര്‍ച്ച് വികാരി റവ.ഡോ.ജോസ് കല്ലുവേലില്‍, സെന്റ് ഇഗ്നേഷ്യസ് ക്നാനായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ജയ്ന്‍ തോമസ്, സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. എബി മാത്യു,സെന്റ് മാത്യൂസ് മില്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ.മാത്യ ബേബി, സിഎസ്ഐ ചര്‍ച്ച് വികാരി റവ. ജോര്‍ജ് ജേക്കബ്, സെന്റ്. ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ. ജോണ്‍ തോമസ് യോഹന്നാന്‍, സിഎസ്ഐ ക്രൈസ്റ് ചര്‍ച്ച് വികാരി റവ. മാക്സിന്‍ ജോണ്‍, എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി സാക്ക് സന്തോഷ് കോശി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു