നോയിഡയില്‍ സൈക്കിള്‍ റിക്ഷയും ട്രൈ സൈക്കിളും വിതരണം ചെയ്തു
Friday, September 5, 2014 7:52 AM IST
ന്യഡല്‍ഹി: നോയിഡയില്‍ സൈക്കിള്‍ റിക്ഷയും വികലാംഗര്‍ക്ക് ട്രൈ സൈക്കിളും വിതരണം ചെയ്തു.

സൈക്കിള്‍ റിക്ഷക്കാരുടെ ഇടയിലുള്ള സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി സിസ്റര്‍ സെലിന്‍ എഫ്സിസിയുടെ നേതൃത്വത്തില്‍ സെക്ടര്‍ 17 ലുള്ള ബിഎച്ച്ഇഎല്‍ അസീസി കോണ്‍വെന്റ് സ്കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്