കുവൈറ്റ്: മധ്യ വേനല്‍ അവധിക്കുശേഷം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മദ്രസകള്‍ സെപ്റ്റംബര്‍ ആറിന് (ശനി) മുതല്‍ ആരംഭിക്കുമെന്ന് ഐഐസി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അയൂബ് ഖാന് അറിയിച്ചു.
കൌണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സിഐഇആര്‍) തയാറാക്കിയ, കേരളത്തിലെ മതപര രംഗത്ത് ഏറ്റവും നൂതനമായ മദ്രസ സിലബസിലാണ് പഠനം. പരിശുദ്ധ ഖുര്‍ആന്‍, തജ്വീദ്, ഹിഫ്ള്, ചരിത്രം, കര്‍മ്മം, സ്വഭാവം, വിശ്വാസം, പ്രാര്‍ഥനകള്‍, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ക്ളാസുകള്‍.
കൂടാതെ കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസില്‍ തുടര്‍പഠനത്തിന് അവസരം ക്ളാസിന്റെ പ്രത്യേകതയാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ളാസുകള്‍. കുവൈറ്റിലെ എല്ലാ ഏരിയകളില്‍ നിന്നും വാഹന സൌകര്യം ലഭ്യമാണ്.
പുതിയ അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും 97827920, 99216681, 99463835, 99691995.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍