ഇ-മൈഗ്രേറ്റ്: പ്രവാസിയുടെ മരണാനന്തര നടപടിക്ക് ആശ്വാസം
Friday, September 5, 2014 7:48 AM IST
റിയാദ്: വിദേശങ്ങളില്‍ ഒരു ഇന്ത്യക്കാരന്‍ മരണപ്പെട്ടാല്‍ അത് രജിസ്റര്‍ ചെയ്യുന്നതിനും മൃതദേഹം സംസ്കരിക്കുകയോ നാട്ടിലേക്കയക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട എംബസികളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി ഇന്ത്യന്‍ പ്രവാസി കാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനം പ്രവാസികളുടെ ബന്ധുക്കള്‍ക്ക് ഏറെ ഉപകാരപ്രദം.

ഗള്‍ഫ് നാടുകളിലടക്കമുള്ള വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്കായി സാമൂഹ്യ പ്രവര്‍ത്തകരേയോ എംബസി ഉദ്യോഗസ്ഥരേയോ ബന്ധപ്പെടണമെങ്കില്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. വെബ്സൈറ്റിലുള്ള പുതിയ സൌകര്യപ്രകാരം മരണവിവരമറിഞ്ഞ ഉടനെ ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഈ വിവരങ്ങള്‍ ഉടനെ രജിസ്റര്‍ ചെയ്യാം. ബന്ധപ്പെട്ട എംബസികള്‍ ഉടനെ നടപടിക്രമങ്ങള്‍ ആരംഭിക്കും. ആരേയെങ്കിലും ചുമതലപ്പെടുത്താനുള്ള അധികാരപത്രവും മറ്റ് രേഖകളും ഓണ്‍ലൈന്‍ വഴി തന്നെ അയച്ചു കൊടുക്കാം.

എംബസി നടപടികളുടെ പുരോഗതി അറിയാനും ഈ വെബ്സൈറ്റില്‍ സംവിധാനമുണ്ട്. മൃതദേഹം നാട്ടിലയക്കാനാണ് ആവശ്യപ്പെട്ടതെങ്കില്‍ അതിനുള്ള തീയതിയും മറ്റു വിവരങ്ങളും വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കും. എംബസിയുടേയോ മറ്റ് ഏതെങ്കിലും അധികാരകേന്ദ്രങ്ങളില്‍ നിന്നോ എന്തെങ്കിലും അനാസ്ഥ വന്നിട്ടുണ്െടങ്കില്‍ പരാതിപ്പെടാം.

റിയാദ് ഇന്ത്യന്‍ എംബസിയുടെ പരിധിയില്‍പ്പെടുന്ന മരണങ്ങള്‍ ഇതിനകം രജിസ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്െടങ്കിലും ഈ കേസുകളെല്ലാം തന്നെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേന അതിനു മുമ്പുതന്നെ എംബസിയിലെത്തുകയും മരണനാന്ത നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്െടന്ന് എംബസിയുടെ ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നടപടിക്രമങ്ങളുടെ നിജസ്ഥിതി അറിയാന്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നുമുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സാധിക്കുമെന്നതെന്നതാണ് ഇതിന്റെ വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.

ംംം.ാീശമ.ഴ്ീ.ശി എന്ന പ്രവാസികാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് പ്രവാസിയുടെ മരണം രജിസ്റര്‍ ചെയ്യാനും മൃതദേഹം നാട്ടിലയക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുമുള്ള സൌകര്യമുള്ളത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍