കെസിഎസ് ഓണാഘോഷം സെപ്റ്റംബര്‍ ഏഴിന് ഞായറാഴ്ച
Friday, September 5, 2014 4:19 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഏഴാം തീയതി ഞായറാഴ്ച വൈകിട്ട് 6.00 ന് കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് ഫാ. ടോമി വട്ടുകുളം ഉദ്ഘാടനം ചെയ്യും. കേരള ജനത ഐശ്വര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായി ആഘോഷിക്കുന്ന തിരുവോണ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ കെ.സി.എസ്. അംഗങ്ങളേയും കെ.സിഎസ് ഭരണസമിതി കമ്മ്യൂണിറ്റി സെന്ററിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. കേരള തനിമയുടെ പ്രതീകമായ മുണ്ടും ജുബായും സെറ്റുസാരിയും അണിഞ്ഞ് ചെണ്ടമേളത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്ക്കാന്‍ സെപ്റ്റംബര്‍ 7-ാം തീയതി ഞായറാഴ്ച മാറ്റിവെക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിഭവസമൃദ്ധായ ഓണസദ്യ കൃത്യം 6.00 മണിക്ക് ആരംഭിക്കുന്നതാണ്. ഓണോഘോഷത്തോടൊപ്പം പോഷകസംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഓണാഘോഷ പരിപാടികള്‍ക്ക് എന്‍ര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍ വുമന്‍ പ്രതിഭ തച്ചേട്ട്, കമ്മറ്റിയംഗങ്ങളായ സന്തോഷ് കളരിക്കപ്പറമ്പില്‍, ജോവല്‍ ഇലക്കാട്ട്, നൈജു മണക്കാട്ട്, കെ.സി.എസ്. ഭാര—വാഹികളായ ജെസ്മോന്‍ പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ജെസ്റ്റിന്‍ തെങ്ങനാട്ട്, ബാബു തൈപ്പറമ്പില്‍, കെ.സി.എസ്. പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം