കെഎജിഡബ്ള്യു ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 20-ന് ഫെയര്‍ഫാക്സ് സ്കൂളില്‍
Friday, September 5, 2014 4:18 AM IST
വാഷിംഗ്ടണ്‍ ഡി.സി: വാഷിംഗ്ടണ്‍ ഡി.സിയിലെ ഏറ്റവും വലിയ മലയാളി കലാ സാംസ്കാരിക സംഘടനയായ കേരള അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിങ്ങ്റ്റണ്‍ (ഗഅഏണ) ആണ് എല്ലാവരും സന്തോഷത്തോടെ പാര്‍ത്തിരുന്ന ആ മനോഹര നാളുകള്‍ ഒരു ദിവസത്തേക്കെങ്കിലും പുനരാവിഷ്കരിക്കാന്‍ വാഷിങ്ങ്റ്റണില്‍ അരങ്ങൊരുക്കുന്നത്.

ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുന്നു. സെപ്റ്റംബര്‍ 20തിനു വിര്‍ജിനിയായിലെ ഫെയര്‍ഫാക്സിലുള്ള ഫെയര്‍ഫാക്സ് ഹൈസ്കൂളില്‍ വച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ പൂര്‍വാധികം മോടിയോടെ കൊണ്ടാടുന്നത്. ഉച്ചക്ക് അഥിതി കാറ്ററിംഗിന്റെ വിഭവസമ്രുദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ ആരംഭിക്കും. അതിനുശേഷം വാഷിംഗ്ടണ്‍ ഏരിയായിലെ പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന വിശിഷ്ടമായ കലാവിരുന്നും ഉണ്ടായിരിക്കും.എല്ലാ വര്‍ഷങ്ങളേയും പോലെ തന്നെ പ്രജകളെ കാണാനെത്തുന്ന മാവേലി തമ്പുരാനും, തമ്പുരാനെ എതിരേല്ക്കാന്‍ ഒരുക്കുന്ന പൂക്കളങ്ങളും ചടങ്ങുകള്‍ക്കു മോടി പകരുമെന്നു കെ.എ.ജി.ഡബ്ള്യു പ്രസിഡന്റ് തോമസ് കുര്യന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം