ദ്വാരക ശ്രീനാരായണ കേന്ദ്രയുടെ ജയന്തി ആഘോഷം സെപ്റ്റംബര്‍ 14ന്
Thursday, September 4, 2014 8:07 AM IST
ന്യൂഡല്‍ഹി: ദ്വാരക ശ്രീനാരായണ കേന്ദ്ര 160-ാമത് ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷം സെപ്റ്റംബര്‍ 14ന് മതസൌഹാര്‍ദ ദിനമായി ആചരിക്കുന്നു. ദ്വാരക -മൂന്ന്, സെക്ടര്‍ -7, പാലം -ദ്വാരക ഫ്ളൈഓവറിനടുത്തുള്ള സൂര്യ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വൈകുന്നേരം 5.30ന് നടക്കുന്ന പൊതുസമ്മേളനത്തിന് എസ്എന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി എസ്.കെ കുട്ടി സ്വാഗതം ആശംസിക്കുന്നതോടെ തുടക്കം കുറിക്കും. എസ്എന്‍ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം അധ്യക്ഷത വഹിക്കും. സ്വാമി മുക്താനന്ദ യതി അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി മുഖ്യാതിഥിയായിരിക്കും. രമേഷ് ബിഥൂരി, വിജയ് പണ്ഡിറ്റ്, സീമ വിജയ് പണ്ഡിറ്റ്, എ.ടി സൈനുദ്ദീന്‍, ടി.പി മണിയപ്പന്‍ എന്നിവര്‍ പ്രസംഗിക്കും. ശശി പ്രഭു നന്ദി പറയും. തുടര്‍ന്ന് എസ്എന്‍ കേന്ദ്രയുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

എല്ലാ ശ്രീനാരായണീയ ഭക്തരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.കെ കുട്ടി 9810241286, എം.എന്‍ ബാലചന്ദ്രന്‍ 9891663738. സജിനി രവി 9871146625.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്