സ്ഫടികം ജോര്‍ജിന് ഊഷ്മള സ്വീകരണം നല്‍കി
Thursday, September 4, 2014 8:01 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷപരിപാടിയില്‍ വിശിഷ്ടാഥിതിയായി പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ പ്രശസ്ത സിനിമാതാരം സ്ഫടികം ജോര്‍ജിന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന് (ശനി) മെല്‍ബണിലെ നോബിള്‍ പാര്‍ക് സെക്കന്‍ഡറി കോളജ് ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12ന് ആരംഭിക്കും. ഓണസദ്യക്കുശേഷം കലാ, സാംസ്കാരിക പരിപാടികളും നടക്കും.

എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണത്തിന് അസോസിയേഷന്‍ ഭാരവാഹികളായ സജി മുണ്ടയ്ക്കല്‍, ജിബിന്‍ പല്ലിശേരി, പ്രതീഷ് മാര്‍ട്ടിന്‍, ടിനു അങ്കമാലി, ജെറി ജോണ്‍, ഷൈജു കുരുട്ട്കുളം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍