സൌദിയിലെ ജുബൈലില്‍ സോനാ ജൂവലറിയുടെ പുതിയ ഷോറും ചലച്ചിത്ര നടന്‍ സിദ്ധിഖ് ഉദ്ഘാടനം ചെയ്യും
Thursday, September 4, 2014 7:59 AM IST
ദമാം: സൌദി അറേബ്യയില്‍ സ്വര്‍ണ വിപണിയില്‍ കഴിഞ്ഞ 28 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സോനാ ജൂവലറിയുടെ പുതിയ ശാഖ ജുബൈലില്‍ സെപ്റ്റംബര്‍ നാലിന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30 ന് ചലച്ചിത്ര നടന്‍ സിദ്ധിഖ് നിര്‍വഹിക്കും.

മനം കവരുന്ന അതി നൂതനമായ സ്വര്‍ണാഭരണങ്ങളുടെ മഹനീയ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ജുവലറി മാനേജര്‍ സൂരജ് ദമാമില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുടാതെ ഈ ശാഖയില്‍ വമ്പിച്ച ഡയമണ്ട് കളക്ഷനും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് പണിക്കുലിയില്‍ വന്‍ ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ സൌദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം, ഹുഫുഫ് എന്നിവിടങ്ങളിലും സോനക്ക് ഷോറൂമുകളുണ്ട്. സ്വന്തമായി ഫാക്ടറിയും ഈ ജ്വലറിയുടെ പ്രത്യേകതയാണ്. മൂന്നു മാസത്തിനുള്ളില്‍ ജിദ്ദയിലും സോനയുടെ ഡയമണ്ട് ജുവലറി ആരംഭിക്കുമെന്ന് റീജണല്‍ മാനേജര്‍ ശ്യാം മോഹന്‍ പറഞ്ഞു.

സിനിമാ നടന്‍ സിദ്ധിഖ്, സുരേഷ്, അവാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം